റമദാന് പ്രതിഫല സമൃദ്ധമായ മാസം: കെ.ടി ഹംസ മുസ്്ലിയാര്‍
കല്‍പ്പറ്റ: പ്രതിഫല സമൃദ്ധമായ മാസമാണ് റമദാനെന്നും പ്രതിഫല സമൃദ്ധമായ സല്‍കര്‍മമാണ് നോമ്പെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി ഹംസ മുസ്്ല്യാര്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി ദാറുല്‍ ഉലൂം അറബിക് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ അസആദ പുറത്തിറക്കിയ 'റയ്യാന്‍' റമദാന് സ്പെഷ്യല്‍ മാഗസിന് പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള അചഞ്ചലമായ കരാറാണ് യഥാര്‍ഥത്തില്‍ നോമ്പെന്നും കേവലം ആരാധന എന്നതിനപ്പുറം നോമ്പിന്റെ മഹത്വവും അതിന്റെ പവിത്രതയും ചരിത്രവും ഉള്‍ക്കൊള്ളാന്‍ സമൂഹത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സആദ വൈസ് പ്രസിഡന്റ് കെ.വി മുജീബ് കാക്കവയല്‍ അധ്യക്ഷനായി. മക്ക എസ്.വൈ.എസ് കമ്മിറ്റി ജോ.സെക്രട്ടറി അഷറഫ് മൗലവി മുണ്ടേരി പുസ്തകം ഏറ്റുവാങ്ങി. ജംഷീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി.
സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി, ടി.സി അലി മുസ്്ല്യാര്‍, സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ഉസ്മാന് ഹാജി, എന്‍.കെ ജംഷീദ്, സി.ടി മുഹമ്മദ് റിയാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."