കോര്‍മലയിലെ മണ്ണിടിച്ചില്‍: നിവേദനം നല്‍കും
മുവാറ്റുപുഴ: കോര്‍മലയിലെ മണ്ണിടിച്ചില്‍ മൂലം അപകടാവസ്ഥയിലായ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനും വ്യാപാര സമുച്ചയങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് നിവേദനം നല്‍കും. കഴിഞ്ഞ വര്‍ഷം കനത്ത മഴയെ തുടര്‍ന്ന് കോര്‍മലയുടെ ഒരുഭാഗം ഇടിഞ്ഞിരുന്നു. മല ഇടിഞ്ഞതോടെ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് തകര്‍ന്നത്.
എന്നാല്‍ മലയുടെ ഒരുഭാഗം ഏത് നിമിഷവും ഇടിയുന്ന നിലയിലായിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ തയ്യാറായില്ല. മഴ ആരംഭിച്ചതോടെ കേര്‍മലയുടെ അപകടാവസ്ഥയിലായ ഭാഗങ്ങള്‍ വീണ്ടും ഇടിയാന്‍ തുടങ്ങിയതോടെ മലക്ക് സമീപം താമസിക്കുന്ന കുടുംബങ്ങളും മലക്ക് താഴെയുള്ള വ്യാപാര സ്ഥാപന ഉടമകളും ഭീതിയിലായിരിക്കുകയാണ്.
കാലവര്‍ഷം ആരംഭിക്കുന്നതോടെ മല വീണ്ടും ഇടിയാന്‍ സാധ്യതയുണ്ടന്നും കോര്‍മലയില്‍ നിന്നും അനധികതമായി മണ്ണ് നീക്കം ചെയ്യാന്‍ അനുമതി നല്‍കിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുമാണ് എന്‍.അരുണ്‍ മന്ത്രിക്ക് നിവേദനം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."