തോണി അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളിയെ ഫിഷറീസ് വകുപ്പ് കൈയൊഴിഞ്ഞു
കാഞ്ഞങ്ങാട്: മത്സ്യബന്ധനത്തിന് പോയി മടങ്ങി വരവെ കൂറ്റന്‍ തിരമാലയില്‍പ്പെട്ട് തോണി മറിഞ്ഞ് തലക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ് മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളജില്‍ ഐ.സി.യുവില്‍ കഴിയുന്ന മീനാപ്പിസിനടുത്ത വേണുവിനെ ഫിഷറീസ് വകുപ്പ് കൈയൊഴിഞ്ഞതായി പരാതി.
തോണിയുടെ അണിയം അടിച്ച് വാരിയെല്ലിനും തലക്കും പരുക്കേറ്റ വേണുവിന് ചികിത്സയിലിരിക്കേ വൃക്കകള്‍ക്കും തകരാര്‍ സംഭവിച്ചതായാണ് ഡോക്ടര്‍മാരുടെ നിഗമനം. കഴിഞ്ഞ ഡിസംബര്‍ 23ന് കാഞ്ഞങ്ങാട് മീനാപ്പിസ് കടപ്പുറത്താണ് അപകടം നടന്നത്. മറ്റു രണ്ടുപേര്‍ കൂടിയുണ്ടായിരുന്നുവെങ്കിലും വേണുവിന്റ നില അതീവ ഗുരുതരമായിരുന്നു. ചികിത്സക്കായി വലിയ തുകയാണ് ചെലവായത്. മൂന്നു ദിവസം മംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലായിരുന്നു. മൂന്നു ദിവസം കൊണ്ടു തന്നെ അവിടെ രണ്ടു ലക്ഷത്തോളം രൂപ ചെലവായതിനെ തുടര്‍ന്ന്്് പിന്നീട് കങ്കനാടി ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തീവ്ര പരിചരണ വിഭാഗത്തില്‍ അതീവ ഗുരുതവസ്ഥതയില്‍ കഴിഞ്ഞിട്ടും ഇതുവരെയും അപകടത്തില്‍പ്പെട്ട തൊഴിലാളിയുടെ കാര്യങ്ങള്‍ അന്വേഷിക്കാനോ മറ്റു അപകടസമയത്തുള്ള സഹായങ്ങള്‍ക്കോ ഫിഷറീസ് വകുപ്പിന്റെയോ മറ്റുള്ള വകുപ്പുകളുടെയോ സഹായമുണ്ടായില്ല. ഗൃഹനാഥന്‍ അപകടത്തിലായതോടെ പട്ടിണിയിലായ കുടുംബത്തെ തിരിഞ്ഞു നോക്കാനോ അവരെ ആശ്വസിപ്പിക്കാനോ പോലുമോ ആരുമുണ്ടായില്ലെന്നും പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."