വാഹനയാത്രികരുടെ പേടിസ്വപ്നമായി 'കടന്നാല്‍ കുടുങ്ങി' റോഡ്
കുറ്റിപ്പുറം: വാഹനയാത്രികരുടെ പേടിസ്വപ്നമാണ് കുറ്റിപ്പുറം പഞ്ചായത്തിലെ 'കടന്നാല്‍ കുടുങ്ങി' റോഡ്. പാഴൂര്‍ വഴി നടുവട്ടത്തേക്കും ആതവനാട്ടേക്കും പോകുന്ന റോഡിന്റെ ഇരുഭാഗത്തും നിന്നും വാഹനങ്ങളെത്തിയാല്‍ വഴിയില്‍ കുടുങ്ങിപ്പോകും. നടുവട്ടം, മാണിയങ്കാട്, ആതവനാട് ഭാഗങ്ങളിലേക്കുള്ള റോഡിന്റെ 160 മീറ്റര്‍ ഭാഗത്തിന് 15 വര്‍ഷം മുന്‍പാണ് നാട്ടുകാര്‍'കടന്നാല്‍ കുടുങ്ങി'എന്ന് പേരിട്ടത്. കുറ്റിപ്പുറം പഞ്ചായത്തിലെ 21ാം വാര്‍ഡില്‍പ്പെട്ടതാണ് ഈ റോഡ്. എല്‍ ആകൃതിയിലുളള രണ്ട് വളവുകളുള്ള ഇവിടെ ആകെയുള്ള വീതി 3.5 മീറ്റര്‍ മാത്രമാണ്.
കുറ്റിപ്പുറത്തുനിന്ന് പുത്തനത്താണിലേക്കും നടുവട്ടം മാണിയങ്കാട്, ആതവനാട് പ്രദേശങ്ങളിലേക്കുമായി ആറ് ബസുകള്‍ കടന്നുപോകുന്നത് ഇടുങ്ങിയ വഴിയിലൂടെയാണ്. പ്രതിദിനം ഇരുപതോളം സ്വകാര്യ ബസ് സര്‍വീസുകള്‍ക്കു പുറമെ സ്‌കൂള്‍ ബസുകളും നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും ആശ്രയിക്കുന്ന പാതയാണ് ഇത്. സ്വകാര്യവ്യക്തികള്‍ സ്ഥലം വിട്ടുനല്‍കാത്തതിനാല്‍ ഈ ഭാഗം ഇപ്പോഴും ഇടവഴിയായി നിലനില്‍ക്കുകയാണ്. റോഡിന്റെ വികസനം ആവശ്യപ്പെട്ട് ഓട്ടോറിക്ഷാ ജീവനക്കാരും നാട്ടുകാരും ഒട്ടേറെ സമരങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ പെയ്താല്‍ റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നതും പതിവാണ്. ജലനിധിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന് റോഡിന്റെ പകുതി ഭാഗം വെട്ടിപ്പൊളിച്ചതോടെ യാത്രക്കാര്‍ കൂടുതല്‍ ദുരിതത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."