ADVERTISEMENT
HOME
DETAILS
MAL
കൈക്കൂലി: ഉന്നത ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ അറസ്റ്റില്‍
ADVERTISEMENT
backup
January 02 2020 | 05:01 AM
ന്യൂഡല്‍ഹി: 25 ലക്ഷം രൂപയുടെ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ഡയരക്ടര്‍ ജനറല്‍ ഉള്‍പ്പെടെ മൂന്നുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ലുധിയാനയിലെ ഡയരക്ടര്‍ ജനറല്‍ ചന്ദ്രശേഖര്‍, രണ്ട് ഇടനിലക്കാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചന്ദര്‍ശേഖറിനു വേണ്ടി കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇടനിലക്കാര്‍ പിടിയിലായത്. ഇതോടെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. തുടര്‍ന്നു ഡല്‍ഹിയിലും ലുധിയാനയിലും നോയിഡയിലുമടക്കം നിരവധിയിടങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തുകയും ചെയ്തു.
കഴിഞ്ഞ ജൂണില്‍ വിവിധ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കാര്‍ക്കിടയില്‍ ലുധിയാനയിലെ റവന്യൂ ഡയരക്ടരേറ്റ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഇവയ്ക്കു മേലുള്ള നടപടികളില്‍നിന്ന് ഒഴിവാക്കാന്‍ മൂന്നു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി സി.ബി.ഐക്കു മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് ഈ കൈക്കൂലിയുടെ ആദ്യ ഗഡുവായ 25 ലക്ഷം രൂപ ഇടനിലക്കാരനു കൈമാറുമ്പോഴായിരുന്നു സി.ബി.ഐ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍
Kerala
• 3 days agoസഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു
Saudi-arabia
• 3 days agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി
Kerala
• 3 days agoഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത
qatar
• 3 days agoദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം
uae
• 3 days agoപുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും
uae
• 3 days agoസഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി
Saudi-arabia
• 3 days agoകറന്റ് അഫയേഴ്സ്-08-10-2024
PSC/UPSC
• 3 days agoമുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ
Kerala
• 3 days ago43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ
uae
• 3 days agoADVERTISEMENT