മഴക്കാല രോഗ പ്രതിരോധ നടപടികള്‍ ആവിഷ്കരിച്ചു
കൊടുങ്ങല്ലൂര്‍: മഴക്കാല രോഗങ്ങളെയും, പ്രകൃതി ഭോക്ഷത്തെയും ഫലപ്രദമായി നേരിടാന്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥ ജനപ്രതിനി യോഗം നടപടികള്‍ ആവിഷ്കരിച്ചു.
കൊടുങ്ങല്ലൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ അഡ്വ. വി.ആര് സുനില്‍ കു മാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് വിവിധ തീരുമാനങ്ങള്‍ കൈകൊണ്ടത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക പരിശോധന നടത്തുവാന്‍ യോഗം ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്കി.
പ്രകൃതിക്ഷോഭത്തെ നേരിടുന്നതിനായി വിവധ വകുപ്പുകള്‍ സംയോജിച്ച് പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. അഴുക്കു ചാലുകള്‍ ശുചീകരിക്കാനും, റോഡുകള്‍ ഗതാഗത യോഗ്യമാക്കുവാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അസിസ്റ്റന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ സിജു തോമസ്, തഹസീല്‍ദാര്‍ കെ.വി ജോസഫ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."