HOME
DETAILS

മലയാളം മനോഹരമായി മൊഴിഞ്ഞ് ഡോ. ഹെക്കെ ഊബര്‍ലീന്‍

  
backup
January 03 2020 | 08:01 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%b9%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e

 


തിരുവനന്തപുരം: 'എന്റെ പേര് ഡോ. ഹെക്കെ ഊബര്‍ലീന്‍. ജര്‍മനിയിലെ ട്യൂബിംഗന്‍ സര്‍വകലാശാലയിലെ പ്രൊഫസറാണ്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ ലോക കേരള സഭയില്‍ മുഖ്യമന്ത്രിക്ക് കൈമാറാന്‍ എത്തിയതാണ് ഞാന്‍'. ജര്‍മനിയില്‍ ജനിച്ചുവളര്‍ന്ന ഈ പ്രൊഫസര്‍ ആയാസരഹിതമായി മനോഹരമായ മലയാളത്തില്‍ ഇത്രയും പറഞ്ഞ് നിര്‍ത്തി. ഇതെങ്ങനെ മലയാളം പഠിച്ചുവെന്ന ചേദ്യത്തിന് ഉടനെ വന്നു മലയാളത്തില്‍ തന്നെ മറുപടി; 'ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ കേരളത്തിലെ കലാമണ്ഡലത്തില്‍ വന്നു. അവിടെ വച്ച് കൂടിയാട്ടവും നങ്ങ്യാര്‍കൂത്തും പഠിച്ചു. ഒപ്പം മലയാളവും.
ട്യൂബിംഗന്‍ സര്‍വകലാശാലയിലെ ഇന്ത്യയെക്കുറിച്ചുള്ള പഠനവിഭാഗം അസോസിയറ്റ് പ്രൊഫസറാണ് ഡോ. ഹെക്കെ ഊബര്‍ലീന്‍. സെറ്റ് സാരിയുടുത്ത് രണ്ടാമത് ലോക കേരള സഭയിലെത്തിയ അവര്‍ക്ക് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ പോലെ തന്നെ മലയാളത്തിനോട് വലിയ ഇഷ്ടമാണ്. മറ്റു ഭാഷകളെ അപേക്ഷിച്ച് വളരെ ബുദ്ധിമുട്ടാണ് മലയാളം പഠിക്കാനെന്നും ചിരിച്ചുകൊണ്ടവര്‍ പറഞ്ഞു. ന്റെ ഉപ്പൂപ്പാക്ക് ഒരാനണ്ടാര്‍ന്നു ഉള്‍പ്പെടെയുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങള്‍, സച്ചിദാനന്ദന്റെ കവിതകള്‍, കമലാദാസിന്റെ നോവലുകള്‍ മുതല്‍ വള്ളത്തോളിന്റെ കൃതികള്‍ വരെ അവര്‍ വായിച്ചിട്ടുണ്ട്. ഇന്‍ഡോളജി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 1993ലാണ് പഠനത്തിന്റെ ഭാഗമായി ആദ്യമായി കേരളത്തിലെത്തിയതെന്നും ഊബര്‍ലീന്‍ പറഞ്ഞു.
മതപ്രചാരണത്തിന്റെ ഭാഗമായി 1838ല്‍ കേരളത്തിലെത്തുന്നതിനു മുന്‍പ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഡോക്ടറേറ്റ് എടുത്ത യൂനിവേഴ്‌സിറ്റിയാണ് ട്യൂബിംഗന്‍ സര്‍വകലാശാല. ഗുണ്ടര്‍ട്ടിന്റെ കൈവശമുണ്ടായിരുന്ന ചരിത്രപ്രാധാന്യമുള്ള നിരവധി രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയിരിക്കുകയാണ് സര്‍വകലാശാല ലൈബ്രറി. മലയാളത്തിനു പുറമെ, കന്നട, തുളു, തമിഴ്, തെലുങ്ക്, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലെ കല്ലച്ചിലടിച്ച പുസ്തകങ്ങള്‍, ലഘുലേഖകള്‍, താളിയോലകള്‍, ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും എഴുതിയ പുസ്തകങ്ങള്‍ തുടങ്ങിയവയും ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിനും മലയാളഭാഷാ വ്യാകരണത്തിനുമായി അദ്ദേഹം തയാറാക്കിയ കുറിപ്പുകളും ഇതില്‍പ്പെടും. ഇവയില്‍ പലതും മറ്റൊരിടത്തും ലഭിക്കാനിടയില്ലാത്ത രേഖകളാണെന്ന് ഡോ. ഹെക്കെ ഊബര്‍ലീന്‍ പറയുന്നു.
142 കൈയെഴുത്തു പ്രതികളടക്കം 849 ശീര്‍ഷകങ്ങളിലുള്ള 1,37,148 പേജുകള്‍ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഇവയില്‍ 24,000 പേജുകള്‍ ഓണ്‍ലൈനില്‍ തിരയാവുന്ന വിധത്തില്‍ യൂനികോഡിലേക്ക് മാറ്റിയിട്ടുമുണ്ട്. വേേു:െംംം.ഴൗിറലൃുേീൃമേഹ.റല എന്ന അഡ്രസില്‍ ഈ രേഖകള്‍ സൗജന്യമായി ലഭ്യമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഈയിടെ നടത്തിയ യൂറോപ്യന്‍ പര്യടനത്തിനിടെ ട്യൂബിംഗന്‍ സര്‍വകലാശാല സന്ദര്‍ശിക്കാനും ഈ രേഖകള്‍ ഏറ്റുവാങ്ങാനും ആലോചിച്ചിരുന്നതാണ്. എന്നാല്‍ സമയക്കുറവുമൂലം അന്നു നടന്നില്ല. അതുകൊണ്ടാണ് അവ നേരിട്ട് സമര്‍പ്പിക്കാന്‍ താന്‍ ലോക കേരള സഭയിലെത്തിയതെന്നും അവര്‍ സൂചിപ്പിച്ചു. ലോക കേരള സഭയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ഡിജിറ്റല്‍ രേഖകളുടെ ഹാര്‍ഡ് ഡിസ്‌ക് മുഖ്യമന്ത്രിക്ക് കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  6 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  6 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  8 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago