കുന്ദമംഗലം-എന്‍.ഐ.ടി-അഗസ്ത്യന്‍മൂഴി റോഡിന് 14 കോടിയുടെ ഭരണാനുമതി
കുന്ദമംഗലം: കുന്ദമംഗലം-എന്‍.ഐ.ടി-അഗസ്ത്യന്‍മൂഴി റോഡ് റബറൈസ് ചെയ്ത് നന്നാക്കുന്നതിന് 14 കോടി രൂപയുടെ ഭരണാനുമതിയായി. പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം പ്രവൃത്തി നടത്തുന്നത് സംബന്ധിച്ച പ്രാഥമിക പരിശോധന നടത്തി.
പൊതുമരാമത്ത് റോഡ് വിഭാഗം, നാഷണല്‍ ഹൈവേ വിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെട്ടവര്‍ റോഡില്‍ നടത്തേണ്ട പ്രവൃത്തികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി.
വെളളക്കെട്ടുള്ള സ്ഥലങ്ങള്‍ ഉയര്‍ത്തുന്നതിനും റോഡിന്റെ വീതി പരമാവധി ഉപയോഗപ്പെടുത്തുന്നതിനും ആവശ്യമായ രീതിയില്‍ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജ വളപ്പില്‍, കെ.എസ് ബീന, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശന്‍, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ എം.വി ബൈജു, ഷാജി കുനിയില്‍, എ. പ്രസാദ്, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എം.സി വിനുകുമാര്‍, നാഷനല്‍ ഹൈവേ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ബി ബൈജു, അസി. എഞ്ചിനീയര്‍ കെ. തുഷാര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."