HOME
DETAILS
MAL
ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് മന്ത്രി സുധാകരന്
backup
January 02 2019 | 07:01 AM
ആലപ്പുഴ: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നടന്ന വനിതാ മതിലില്‍ അണികള്‍ക്കൊപ്പം അവരിലൊരാളായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. ചൊവ്വാഴ്ച മൂന്ന് മണിക്ക് ശവക്കോട്ട പാലത്തിലെത്തി. മതിലിന് അണിനിരന്ന സ്ത്രീകളോട് കുശലമന്വേഷിച്ചും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ഗതാഗത നിയന്ത്രണത്തിലും അദ്ദേഹം പങ്കുചേര്‍ന്നു. കേരളത്തില്‍ സാമൂഹ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ മറ്റൊരു നാഴികക്കല്ലായി മാറിയേക്കാവുന്ന വനിതാ മതില് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീസമൂഹത്തിന് ഉയിര്‍ത്തെഴുനേല്‍ക്കാനുള്ള അവസരമാണെന്ന് മന്ത്രി പറഞ്ഞു. സി.പി.ഐ ജില്ലാ മെംബറും എ.ഐ.ടി.യു.സി. മഹിളാ വിഭാഗം കൗണ്‍സിലറുമായ അഡ്വ. പി.പി ഗീത വനിതകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മതിലില്‍ അണിനിരന്ന ആയിരങ്ങള്‍ പ്രതിജ്ഞ ഏറ്റുചൊല്ലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."