HOME
DETAILS
MAL
പാലപ്പുഴ കീഴ്പ്പള്ളി ജനവാസമേഖലകളില്‍ കാട്ടാനക്കുട്ടം
backup
January 02 2019 | 07:01 AM
ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ആറളം ഫാമില്‍ തമ്പടിച്ച കാട്ടാനക്കൂട്ടം പാലപ്പുഴ കീഴ്പ്പള്ളി റോഡിലും തമ്പടിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടോടെ ഇതുവഴി പോയ യാത്രക്കാരാണ് റോഡില്‍ കാട്ടാനക്കൂട്ടത്തെ കണ്ടത്. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു.
അരമണിക്കൂറോളം റോഡില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം പിന്നീട് രണ്ടാം ബ്ലോക്കിലേക്ക് പോവുകയായിരുന്നു. പത്തോളം വരുന്ന കാട്ടാനകളാണ് റോഡില്‍ നിലയുറപ്പിച്ചത്.
നേരത്തെ രാത്രികാലങ്ങളിലായിരുന്നു റോഡില്‍ കാട്ടാനകള്‍ ഇറങ്ങാറുള്ളതെങ്കില് ഇപ്പോള്‍ പകല്‍ സമയത്തു ഇറങ്ങിയതോടെ ഇതുവഴി വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികള്‍ക്കും ജോലിക്കുപോകുന്ന തൊഴിലാളികളും ഏറെ ഭീതിയിലാണ്. കാട്ടാനയുള്‍പ്പടെയുള്ള വന്യമൃഗശല്യം കാരണം ഈ മേഖലകളില്‍ കൃഷി നടത്താന്‍ കഴിയാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."