HOME
DETAILS
MAL
വനിതാ മതിലിനായി അങ്കണവാടി പൂട്ടിയവര്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന്
backup
January 02 2019 | 07:01 AM
വാടാനപ്പള്ളി: വനിതാ മതിലിന്റെ പേരില്‍ കോടതി വിധി മാനിക്കാതെ അങ്കണവാടികളിലെ കുട്ടികളെ മാതാപിതാക്കളെ ഏല്‍പ്പിച്ച് ബലമായി അങ്കണവാടി അടച്ചു പൂട്ടിയും വനിതാ മതിലില്‍ രാഷ്ട്രീയ പ്രേരിതമായി നിയമം ലംഘിച്ച് അണിചേര്‍ന്ന ഏങ്ങണ്ടിയൂരിലെ അങ്കണവാടി ജീവനക്കാര്‍ക്കെതിരേ ബന്ധപ്പെട്ടവര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടിയും ആവശ്യപ്പെട്ടു.പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഉണ്ണികൃഷ്ണന് കാര്യാട്ട്, പി.എം മുഹമ്മദ് റാഫി, ഗ്രാമ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇര്‍ഷാദ് കെ.ചേറ്റുവ പഞ്ചായത്തംഗങ്ങളായ എ.ബി ബൈജു, ഒ.കെ പ്രൊയ്സണ്, സുമയ്യ സിദ്ധീക്ക്, ബീന സിങ് പണ്ടാരത്തില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."