HOME
DETAILS

സ്വകാര്യബസുകള്‍ മതിലുകെട്ടാന്‍ പോയി; പുതുവത്സരത്തില്‍ ജനങ്ങള്‍ക്ക് ദുരിതയാത്ര

  
backup
January 02 2019 | 07:01 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%95%e0%b5%86

ഒലവക്കോട്: പുതുവത്സര ദിനത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തീര്‍ത്ത വനിതാ മതില്‍ കാരണം ദുരിതത്തിലായത് ആയിരക്കണക്കിന് യാത്രക്കാരാണ്. വനിതാ മതിലിലേക്ക് ആളുകളെ എത്തിക്കുന്നതിനായി ജില്ലയിലെ ഭൂരിഭാഗം സ്വകാര്യബസുകളും ഓടിയതാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം ജനങ്ങളെ വലച്ചത്. 1200ഓളം സ്വകാര്യബസുകളുള്ള ജില്ലയില്‍ ഇന്നലെ ഉച്ചയ്ക്കുശേഷം സര്‍വിസ് നടത്തിയതാകട്ടെ അന്‍പത്തില്‍ താഴെ ബസുകള്‍ മാത്രം. ചില റൂട്ടുകളില്‍ ഒന്നോ രണ്ടോ സര്‍വിസുകള്‍ നാമമാത്രമായി. കൂടുതല്‍ സര്‍വിസുകളുള്ള മലമ്പുഴ, റെയില്‍വേ കോളനി റൂട്ടിലാകട്ടെ മൂന്നുബസുകളാണ് സര്‍വിസ് നടത്തിയത്. ഗ്രാമീണ മേഖലകളായ കോട്ടായി, പെരുങ്ങോട്ടുകുറുശ്ശി, തച്ചങ്കാട്, കുത്തനൂര്‍, കമ്പ, വള്ളിക്കോട്, പുലാപ്പൊറ്റ തുടങ്ങിയ മേഖലകളില്‍ പൂര്‍ണമായും ബസ് സര്‍വിസ് നിലച്ചത് ആയിരക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി.
ഉച്ചയ്ക്കു ശേഷം നിരത്തുകളില്‍ സ്വകാര്യ ബസുകളില്ലാത്തത് പലരും ജോലികഴിഞ്ഞ് വീട്ടിലെത്താനാവാതെ വട്ടംകറങ്ങി. സ്വകാര്യ ബസുകള്‍ ഇല്ലാത്തതു മുതലെടുത്ത് ഓട്ടോ ടാക്‌സിക്കാരും യാത്രക്കാരെ കൊള്ളയടിക്കാന്‍ തുടങ്ങി. വനിതാ മതിലിലേക്ക് സ്ത്രീകളെ കൊണ്ടുപോകുന്നതിനായി ബുക്കുചെയ്ത ബസുകളെല്ലാം ഉച്ചയ്ക്ക് 12 വരെ സര്‍വിസ് നടത്തിയുള്ളു. എന്നാല്‍ മണിക്കൂര്‍ ഇടവിട്ടോടിയ ബസുകളാകട്ടെ തിരക്കു നിയന്താണാധീതമായതിനാല്‍ സ്റ്റോപ്പുകളില്‍നിന്നിരുന്ന യാത്രക്കാരെ കയറ്റിയില്ല. നഗരത്തിലെത്തിയ കുട്ടികളും യാത്രക്കാരും പുതുവത്സരത്തില്‍ ദിനത്തില്‍ ഏറെ വലഞ്ഞു. പുതുവത്സരത്തില്‍ സര്‍ക്കാര്‍ തീര്‍ത്ത മതിലില്‍ ജില്ലയിലെ സ്വകാര്യ ബസുകളും പങ്കാളി യായതോടെ ജനങ്ങള്‍ക്ക് സമ്മാനിച്ചത് ദുരിതയാത്രയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  16 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  16 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  16 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  16 days ago