HOME
DETAILS
MAL
വീട്ടില്‍ കിടന്ന കാര്‍ തല്ലി തകര്‍ത്തു
backup
June 09 2016 | 09:06 AM
ഹരിപ്പാട്: വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാര്‍ സാമൂഹ്യവിരുദ്ധര്‍ തല്ലി തകര്‍ത്തു. മുതുകുളം വടക്ക് പുന്നയില്‍ സുദേവാനന്ദന്റെ കാറിന്റെ ചില്ലുകളാണ് തകര്‍ത്തത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു അക്രമണം. വീടിന്റെ മുന്നിലെ പോര്‍ച്ചില്‍ ഇട്ടിരുന്ന കാറിന്റെ നാല് വശത്തെയും ചില്ലുകള്‍ പൂര്‍ണ്ണമായും തല്ലി തകര്‍ത്ത നിലയിലാണ്. ബൈക്കിലെത്തിയ രണ്ട് പേരാണ് അക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. ശബ്ദം കേട്ട് സുദേവാനന്ദനും ഭാര്യ പ്രസന്നകുമാരിയും പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപെട്ടു. സുദേവാനന്ദന്റെ മകന് സൂരജ് യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റായിരുന്നു. ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. സൂരജിനോടുള്ള മുന്‍ വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്ന് സുദേവാനന്ദന് പറഞ്ഞു. കനകകുന്ന് പോലീസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."