സംഘ്പരിവാര്‍ അക്രമം: വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി
കുന്നംകുളം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചതില്‍ പ്രതിഷേധിച്ച് ചേംബര്‍ ഓഫ് കൊമേഴ്‌സ് പൊലിസ് സ്റ്റേഷനിനു മുന്നില്‍ ധര്‍ണ നടത്തി.
വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നിതിനാവശ്യമായ സംരക്ഷണം ലഭ്യമാക്കണമെന്നാവശ്യപെട്ട് വ്യാപാര സംഘടനാ നേതാക്കള്‍ പൊലിസ് സ്റ്റേഷനിലെത്തിയത്. വിഡിയോ അഡീഷണല്‍ എസ്.ഐ മായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥാപനങ്ങള്‍ അടക്കാനെത്തിയ പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടായിരുന്ന പൊലിസ് വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കാതെ പ്രതിഷേധിക്കാര്‍ക്കൊപ്പം നിലകൊള്ളുകയാണുണ്ടായതെന്ന് ചെംബര്‍ പ്രസിഡന്റ് കെ.പി സാക്‌സണ്‍ പറഞ്ഞു.
തങ്ങള്‍കടകള്‍ അടക്കാന്‍ തയാറാകാതിരുന്നതോടെ പൊലിസിന്റെ സാന്നിദ്ധ്യത്തിലാണ് പ്രതിഷേധക്കാര്‍ ഷട്ടര്‍ വലിച്ചിട്ടത്. ഇത് തടയാന്‍ പൊലിസ് തയാറായില്ല. നഗരത്തിലെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിരിക്കുകയാണെന്നും തുറന്ന് പ്രവര്‍ത്തിക്കാന്‍ സംരക്ഷണം വേണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുക എന്നത് അത്ര എളുപ്പമല്ലെന്ന് പൊലിസ് വ്യാപാരികളെ ബോധ്യപെടുത്തി.
പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പലയിടത്തും ഇത്തരത്തില്‍ പ്രതിഷേധമുണ്ടാകുന്നതിനാല്‍ ഇതെല്ലാം നിയന്ത്രിക്കു അസാധ്യമാണമെന്നും പൊലിസ് പറഞ്ഞു. ഇതോടെയാണ് വ്യാപാരികള്‍ സ്റ്റേഷനുമുന്നില്‍ മുദ്രാവാക്യവുമായി നിലകൊണ്ടത്. ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് പറഞ്ഞ വ്യാപാരികളെ സംരക്ഷിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതാണെന്നും ഇത്തരത്തിലുള്ള പ്രതിഷേധം മൂലം പൊതു ജനങ്ങളുള്‍പടേയുള്ളവരുടെ ദുരിതം സര്‍ക്കാര്‍ തിരിച്ചറിയണമെന്നും സാക്‌സണ്‍ പറഞ്ഞു. വ്യാപാരി നേതാക്കളായ കെ.എ അസീസ്.സുന്ദരന്‍ നായര്‍ ,സിജോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."