ഹജ്ജ് 2016: ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള താമസ കെട്ടിടങ്ങള്‍ ഏറ്റെടുക്കല്‍ അന്തിമഘട്ടത്തില്‍
മക്ക: ഈ വര്‍ഷം ഹജ്ജിനെത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുടെ ഏറ്റെടുക്കല്‍ പുരോഗമിക്കുന്നു. ഏകദേശം കെട്ടിടങ്ങള്‍ ഇതിനകം കരാര്‍ ചെയ്‌തെന്നും ബാക്കിയുള്ളതിന്റെ ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ഷാഹിദ് ആലം വ്യക്തമാക്കി. പ്രദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്.
ഹറമില്‍ നിന്ന് 1500 മീറ്റര്‍ പരിധിയില്‍ വരുന്ന ഗ്രീന്‍ കാറ്റഗറിയില്‍ ആവശ്യമായ കെട്ടിടങ്ങള്‍ ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. അസീസിയ കാറ്റഗറിയില്‍ ആവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പരിശോധന പൂര്‍ത്തിയായ കെട്ടിടങ്ങളുടെ ഏറ്റെടുക്കല്‍ മാത്രമാണിപ്പോള്‍ ബാക്കിയുള്ളത്. മുന്‍കാലങ്ങളില്‍ ഉയര്‍ന്നു വന്ന സ്ഥിരം പരാതികള്‍ ഇല്ലാതിരിക്കാനായി ഹറമിനു പരിസരങ്ങളിലും അസീസിയയിലും മികച്ച കെട്ടിടങ്ങള്‍ തന്നെയാണ് ഏറ്റെടുക്കുന്നത്.
മദീനയിലും തീര്‍ത്ഥാടകര്‍ക്കാവശ്യമായ കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. മദീനയില്‍ വാടക കരാര്‍ ഇതിനകം തന്നെ ഒപ്പുവച്ചിട്ടുണ്ട്. മറ്റു നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതിനു മുന്നോടിയായി ഹജ്ജ് കമ്മിറ്റിയുടെയും വിദേശമന്ത്രാലയ പ്രതിനിധികളും ഇരു ഹറമുകളും സന്ദര്‍ശിച്ച് വിലയിരുത്തിയിരുന്നു. ഹാജിമാര്‍ക്കാവശ്യമായ ബെഡ്ഷീറ്റ്, ബക്കറ്റ്, കപ്പ്, മറ്റു ക്ലീനിംഗ് ആവശ്യത്തിനുള്ള സാധന സാമഗ്രികള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി കഴിഞ്ഞു.
ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ വരവ് ആഗസ്റ്റ് നാലു മുതലാണ് ആരംഭിക്കുക. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലേതുപോലെ ഇക്കുറിയും 1,36,020 തീര്‍ത്ഥാടകരാണ് ഇന്ത്യയില്‍ നിന്ന് എത്തുക. ഇതില്‍ 1,00,020 തീര്‍ത്ഥാടകര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 36,000 തീര്‍ത്ഥാടകര്‍ സ്വകാര്യ ഹജ്ജ് സര്‍വീസ് മുഖേനയുമാണ് ഹജ്ജിനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."