പുതുവത്സരം ആഘോഷിച്ച് ലെറ്റ്സ് സിങ് 2020 അരങ്ങേറി
റിയാദ്: പുതുവത്സരം ആഘോഷിച്ച് ലെറ്റ്സ് സിങ് 2020 അരങ്ങേറി. നവോദയ ജുബൈൽ - റഹിമ ഏരിയ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടി അൽ ഷെയ്ക്കിലാണ് അരങ്ങേറിയത്. കലാ സാംസ്കാരിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച കരോൾ ഗാനാലാപന മൽസരം ഏറെ ശ്രദ്ധേയമായിരുന്നു. 12 ടീമുകൾ അണിനിരന്ന മൽസരം ഏറെ ശ്രദ്ധേയമായിരുന്നു. കൂടാതെ, അഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയ രാഗമാലിക, ഗാനങ്ങൾ, കുട്ടികളുടെയും സ്ത്രീകളുടെയും നൃത്താവിഷ്‌കാരങ്ങൾ, കോൽക്കളി, നാടൻപാട്ട്, ക്രിസ്മസ് കരോൾ എന്നിവയും അരങ്ങേറി. അസംപ്‌ഷൻ ജുബൈൽ ഒന്നാം സ്ഥാനവും, എം ടി സി ജുബൈൽ രണ്ടാം സ്ഥാനവും നേടി. സിൽവർ ബെൽസ് ജുബൈലും ദലം കോറസും മൂന്നാം സ്ഥാനം പങ്കിട്ടു.
എൻ എസ് എച്ച് ഏരിയ മാനേജർ ടി സി ഷാജി ഉദ്ഘാടനം ചെയ്‌തു. ജേക്കബ് കൂര്യകോസ് മുഖ്യാഥിതി ആയിരുന്നു. കേന്ദ്ര കുടുംബവേദി സെക്രടറി രഞ്ജിത്ത് ഒഞ്ചിയം, കേന്ദ്ര ജോയിന്റ് സെക്രടറി ഉമേഷ് കളരിക്കൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പ്രേംരാജ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജോയിന്റ് കൺവീനർ വിജയൻ പട്ടാക്കര സ്വാഗതവും പ്രജീഷ് കറുകയിൽ നന്ദിയും പറഞ്ഞു. ജിനേഷ് ചത്തക്കുടം, മിനു സലില എന്നിവർ പരിപാടി നിയന്ത്രിച്ചു. അജയൻ കണ്ണൂർ, ഉണ്ണികൃഷ്ണൻ, സുനിൽ കണ്ണൂർ, ദിനേശ് കോഴിക്കോട്, പ്രജീഷ് കോറോത്ത്, ഷാനവാസ്, രഞ്ജിത്ത്, അനീഷ്, സുനിൽ വൈപ്പിൻ, സരീഷ് പട്ടാമ്പി, ആശ മുരളി, ശ്രീഹന വിനോദ്, സഫീന താജ് തുടങ്ങിയവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."