നേമം, ബാലരാമപുരത്ത് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക അക്രമം
തിരുവനന്തപുരം: ഇന്നലത്തെ ഹര്‍ത്താലിനിടെ നേമം, ബാലരാമപുരം ഏരിയായിലെ വിവിധ പ്രദേശങ്ങളില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപകമായി അക്രമം നടന്നു. ഹര്‍ത്താല്‍ അനുകൂലികളായ ബി.ജെ.പി-ആര്.എസ്.എസ് സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്ന് സി.പി.എം ആരോപിച്ചു. ആക്രമണത്തില്‍ വീടുകളിലെ ജനല്‍ച്ചില്ലുകളും ഓട്ടോറിക്ഷകളും പ്രചാരണ ബോര്‍ഡുകളു തകര്‍ന്നു. ബാലരാമപുരം തോട്ടത്തുവിളാകത്തില് സി.പി.ഐ.എം നെല്ലിവിള ബ്രാഞ്ച് സെക്രട്ടറി എസ്. അജയഘോഷിന്റെ നെല്ലിവിള ജങ്ഷനിലെ വീടിന് നേരെ ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.
എല്ലാ ജനല്‍ച്ചില്ലുകളും പൂര്‍ണമായും തകര്‍ന്നു. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസും അക്രമി സംഘം തകര്‍ത്തു. വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രണ്ടര വയസുള്ള മകന് അക്ഷയ്ഘോഷിന്റെ കൈക്കും ചില്ല് തെറിച്ച് പരിക്കേറ്റു ഇവര്‍ ബാലരാമപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി.
സി.പി.ഐ.എം ഓഫിസ് ബ്രാഞ്ച് സെക്രട്ടറി എന്‍. രാജന്റെ അന്തിയൂരിലെ ആര്.ആര് നിവാസിന് നേരേയും കല്ലെറുണ്ടായി. വീടിന്റെ ഗേറ്റ് ഭാഗികമായി തകര്‍ന്നു.
ശാന്തിവിള കുറുവാണി ജങ്ഷനിലെ ഇ എം.എസ് സ്തൂപവും അക്രമികള്‍ അടിച്ചു തകര്‍ത്തു. സ്തൂപത്തിലെ ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ന്നു.
കല്ലിയൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസിന് നേരെയും കല്ലേറുണ്ടായി. വാഴവിള, തെന്നൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന പ്രചരണ ബോര്‍ഡുകളും പാപ്പനംകോട്, കൈമനം എന്നിവിടങ്ങളില്‍ കെട്ടിയിരുന്ന കൊടിതോരണങ്ങളും പ്രചരണ ബോര്‍ഡുകളും നശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."