HOME
DETAILS

നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്, ശക്തി തെളിയിക്കാന്‍ യു.ഡി.എഫ്

  
backup
February 20 2017 | 08:02 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf

 

പുത്തന്‍ചിറ: ഗ്രാമപഞ്ചായത്തിലെ പിണ്ടാണി വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തിതെളിയിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും പോരാടുമ്പോള്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്താന്‍ പൊരുതുന്നു. പിണ്ടാണി വാര്‍ഡില്‍നിന്നു വിജയിച്ച സി.പി.ഐയിലെ മോഹനന്‍ മരിച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
എല്‍.ഡി.എഫിനും യു.ഡി.എഫിനും ഉപതെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ഇരുമുന്നണികള്‍ക്കും തുല്യ അംഗങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ സി.പി.എം വിട്ട് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച കെ. സുജിത്ത്‌ലാല്‍ പ്രസിഡന്റ് സ്ഥാനത്തെത്തുകയായിരുന്നു. 14 അംഗ ഭരണസമിതിയില്‍ ആറുവീതം അംഗങ്ങള്‍ ഇരുപക്ഷത്തുമുണ്ടായിരുന്നിട്ടും പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ല. യു.ഡി.എഫിന് ആറും എല്‍.ഡി.എഫിന് യു.ഡി.എഫ് വിമതന്‍ എം.പി സോണി അടക്കം ആറും പേരുടെ പിന്തുണയുണ്ടായിരുന്നു. തുടക്കത്തില്‍ എം.പി സോണിയെ എല്‍.ഡി.എഫ് പ്രസിഡന്റ് സ്ഥാനത്തെത്തിച്ചു. തുടര്‍ന്ന് അവിശ്വാസ പ്രമേയത്തിലൂടെ എം.പി സോണിയെ യു.ഡി.എഫ് പുറത്താക്കി പ്രതികാരം തീര്‍ത്തു. ഇതോടെ കോണ്‍ഗ്രസില്‍ കടുത്ത ചേരിതിരിവ് പ്രകടമായിരുന്നു.
പഞ്ചായത്തംഗമായിരിക്കേ മരിച്ച മോഹനന്റെ മകന്‍ മഹേഷ് മോഹനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ട ജനതാദള്‍-യുവിന്റെ പി.സി ബാബു തന്നെയാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി ബി.ജെ.പി സ്ഥാനാര്‍ഥി പ്രജീഷും മത്സരരംഗത്തുണ്ട്. വിജയിച്ചാല്‍ ഏഴ് അംഗങ്ങളുമായി തുല്യത പാലിച്ചു വിമതനായ എം.പി സോണിയെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനും യു.ഡി.എഫില്‍ നീക്കമുണ്ടാകുമെന്നാണു സൂചന.
പിണ്ടാണിയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പുയോഗം ജനതാദള്‍ യുനൈറ്റഡ് സംസ്ഥാന സെക്രട്ടറി ജനറല്‍ ഷെയ്ക്ക് പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം പ്രസിഡന്റ് വി.എ നദീര്‍ അധ്യക്ഷനായി. ടി.എം നാസര്‍, കെ.സി വര്‍ഗീസ്, എം.എച്ച് ഫൈസല്‍, ടി.ഡി ഡേവിസ്, എ.എ അഷ്‌റഫ്, പി.ഐ നിസാര്‍, മാനാത്ത് രാജേന്ദ്രന്‍, വി.എ അബ്ദുല്‍ കരീം, മേജോ തോമസ്, സുഹറ കരീം, കെ.ഐ നജീബ്, പി.ഡി ജോസ്, കെ.എസ് പരീത്, സ്ഥാനാര്‍ഥി പി.സി ബാബു സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago