HOME
DETAILS

നൊബേല്‍ സമ്മാന ജേതാവിനെ കായലില്‍ തടഞ്ഞ് സമരാനുകൂലികള്‍

  
backup
January 09 2020 | 03:01 AM

%e0%b4%a8%e0%b5%8a%e0%b4%ac%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%9c%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86

 

സ്വന്തം ലേഖകന്‍
ആലപ്പുഴ: നൊബേല്‍ സമ്മാന ജേതാവ് മൈക്കല്‍ ലെവിറ്റും ഭാര്യയും വിനോദസഞ്ചാരികളായ വിദേശികളും അടക്കമുള്ളവരുമായി പോയ ബോട്ട് സമരാനുകൂലികള്‍ തടഞ്ഞു.രണ്ട് മണിക്കൂറോളം ഇവര്‍ ഹൗസ് ബോട്ടില്‍ വേമ്പനാട്ട് കായലിന് നടുവില്‍ കുടുങ്ങി. കേരള സര്‍വകലാശാലയില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തിയത്.
വിനോദസഞ്ചാരമേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് സംയുക്ത സമരസമിതി നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ഇത് അവഗണിച്ചാണ് കുമരകത്ത് നിന്ന് എത്തിയ ഹൗസ് ബോട്ട് ആര്‍ ബ്ലോക്കില്‍ സമരാനുകൂലികള്‍ തടഞ്ഞിട്ടത്.കുമരകത്തു നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകള്‍ രാത്രി ആര്‍ ബ്ലോക്കില്‍ നിര്‍ത്തിയിരുന്നു. രാവിലെ അവിടെനിന്ന് യാത്ര തുടങ്ങിയപ്പോഴാണ് സമരാനുകൂലികള്‍ തടഞ്ഞത്. മൂന്നു ബോട്ടുകളിലാണ് വിദേശ ടൂറിസ്റ്റുകള്‍ കുടുങ്ങിയത്.മണിക്കൂറുകളോളം പിടിച്ചിട്ട ബോട്ടുകള്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് സമരാനുകൂലികള്‍ വിട്ടുനല്‍കിയത്.
അതേ സമയം പൊലിസില്‍ പരാതിപ്പെടാനോ സമരാനുകൂലികളോട് തര്‍ക്കിക്കാനോ ലെവിറ്റ് തയാറായില്ല.സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി എത്തിയതാണെന്നും ഹൗസ്‌ബോട്ടില്‍ തടഞ്ഞുവച്ചത് ടൂറിസത്തിനും കേരളത്തിനും ഇന്ത്യക്കും ചേരാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു. ടൂറിസത്തെ ഒഴിവാക്കിയെന്നു പറഞ്ഞിട്ടും തടഞ്ഞത് നിയമവിരുദ്ധമാണെന്നും മൈക്കിള്‍ ലെവിറ്റ് ചൂണ്ടിക്കാട്ടി. 2013ല്‍ കെമിസ്ട്രിയില്‍ നൊബേല്‍ സമ്മാനം നേടിയ ലിത്വാനിയന്‍ സ്വദേശിയാണ് മൈക്കല്‍ ലെവിറ്റ്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച അദ്ദേഹം ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനാണ്.
വിനോദ സഞ്ചാര മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.എന്നാല്‍ അത് പാലിക്കപ്പെട്ടില്ലെന്ന് ബോട്ട് ഉടമകള്‍ പറയുന്നു.ആലപ്പുഴയില്‍ പലയിടത്തും ഹൗസ്‌ബോട്ട് ഓടിക്കാന്‍ സമരാനുകൂലികള്‍ സമ്മതിച്ചില്ല. ബോട്ട് തടഞ്ഞവര്‍ക്കെതിരേ പൊലിസ് കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  3 days ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  3 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 days ago