HOME
DETAILS

ഇറാന്‍ ആക്രമണം: പ്രവാസികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയില്‍ ഇന്ത്യ

  
backup
January 09 2020 | 03:01 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95

 

 


ന്യൂഡല്‍ഹി: അമേരിക്കയ്‌ക്കെതിരായ ഇറാന്റെ തിരിച്ചടിയോടെ പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തതോടെ മേഖലയിലെ ഇന്ത്യയ്ക്കാരായ പ്രവാസികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയില്‍ ഇന്ത്യ. അടിയന്തിര സാഹചര്യമുണ്ടായാലല്ലാതെ ഇറാഖിലേക്ക് പോകരുതെന്ന് വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
എട്ട് മില്യന്‍ ഇന്ത്യക്കാരാണ് പശ്ചിമേഷ്യയില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ ഭൂരിഭാഗവും ഗള്‍ഫ് മേഖലയിലാണ്. തങ്ങളെ ആക്രമിക്കാന്‍ അമേരിക്കയെ സഹായിക്കുന്ന ഗള്‍ഫ് രാജ്യങ്ങളെയും ആക്രമിക്കുമെന്ന് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഖത്തറും ഒമാനും മാത്രമാണ് ഇറാനുമായി സൗഹൃദം പുലര്‍ത്തുന്നത്.
മേഖലയിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജോര്‍ദ്ദാന്‍, ഒമാന്‍, ഖത്തര്‍, ഫ്രാന്‍സ്, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും ഇറാന്റെ വിദേശകാര്യമന്ത്രിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായും സംസാരിച്ചിട്ടുണ്ട്. അടുത്ത ദിവസം ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് ഇന്ത്യയിലെത്തുന്നുണ്ട്. ഇന്ത്യയുടെ ആശങ്ക അദ്ദേഹവുമായി വിദേശകാര്യമന്ത്രാലയം പങ്കുവയ്ക്കും.
അതേസമയം യുദ്ധവെറിയുള്ള രാജ്യമല്ല ഇറാനെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ അലി ചെഗേനി പറഞ്ഞു. ഇപ്പോള്‍ നടത്തിയ ആക്രമണങ്ങള്‍ ഇറാന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. സമാധാനത്തോടെ ജീവിക്കുകയായിരുന്നു തങ്ങള്‍. യുദ്ധസാഹചര്യം ഒഴിവാക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ വിലമതിക്കുന്നു. നല്ല സുഹൃത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്നും ഇറാന്‍ അംബാസഡര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago