മംഗളൂരുവില്‍ താപനില വീണ്ടും താണു: കാസര്‍കോട്ട് ശൈത്യം കൂടി
കാസര്‍കോട്: കര്‍ണാടകയില്‍ അതിശൈത്യം കൂടിയതോടെ മംഗളൂരുവില്‍ താപനില വീണ്ടും താണു. കഴിഞ്ഞ ദിവസം 20 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്ന മംഗളൂരുവില്‍ ഇന്നലെ 17 ഡിഗ്രി സെല്‍ഷ്യസായി മാറി. ഇതോടെ കനത്ത മൂടല്‍ മഞ്ഞും മംഗളൂരുവില്‍ പ്രത്യക്ഷപ്പെട്ടു. കര്‍ണാടകയില്‍ അടുത്ത ദിവസങ്ങളില്‍ രണ്ട് സെല്‍ഷ്യസ് വരെ താപനില താഴാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അതിനിടെ ഇന്നലെ കാസര്‍കോട്ടും ജില്ലയിലും പെടുന്നനെ ശൈത്യം വര്‍ധിച്ചു.
കഴിഞ്ഞ ദിവസം സന്ധ്യ മുതല്‍ തന്നെ തണുപ്പു തുടങ്ങിയിരുന്നു. ഇത് ഇന്നലെ രാവിലെ 11 വരെ തുടരുകയും ചെയ്തു. ഒരാഴ്ച മുമ്പ് ജില്ലയില്‍ രണ്ടു മൂന്നു ദിവസം കടുത്ത തണുപ്പ് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് സാധാരണ നിലയിലായെങ്കിലും കഴിഞ്ഞ ദിവസം കാലാവസ്ഥയില്‍ പെട്ടെന്നുമാറ്റം പ്രത്യക്ഷപ്പെടുകയും തണുപ്പ് കൂടുകയും ചെയ്തു.
ദക്ഷിണ കന്നഡ ജില്ലകളായ മംഗളൂരു, മടിക്കേരി, സുള്ള്യ പ്രദേശങ്ങളില്‍ തണുപ്പ് കനക്കുന്നതോടെ കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലും ഇത് ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."