HOME
DETAILS

ട്രെയിനില്‍ പീഡന ശ്രമം: മലയാളി ജവാനെ റിമാന്‍ഡ് ചെയ്തു

  
backup
February 20, 2017 | 6:56 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%ae

തിരുവനന്തപുരം: തീവണ്ടി യാത്രയ്ക്കിടെ മേഘാലയ സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത ജവാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഷില്ലോങ്ങില്‍ അസം റൈഫിള്‍സിലെ ജവാനായ അമ്പലപ്പുഴ സ്വദേശി സിംസനാണ് (32) അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇന്നലെ രാവിലെ റെയില്‍വേ പൊലിസ് സ്‌റ്റേഷനില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്ത് വീട്ടുജോലിനോക്കുന്ന മുപ്പതുകാരി നാട്ടില്‍ പോയശേഷം ഗുവാഹത്തി എക്‌സ്പ്രസില്‍ മടങ്ങിവരുന്നതിനിടെയായിരുന്നു സംഭവം.
എ.സി ടൂ ടയര്‍ ബോഗിയിലെ യാത്രക്കാരിയായ യുവതിയെ ആ ബോഗിയിലുണ്ടായിരുന്ന സിംസന്‍ അപമാനിച്ചതായാണ് പരാതി. ആദ്യ രണ്ട് ദിവസങ്ങളില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവ്, 17ന് പുലര്‍ച്ചെ യുവതി ഉറങ്ങിക്കിടക്കവെ തൊട്ടടുത്ത ബെര്‍ത്തിലിരുന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചു.
യുവതി ഉറക്കമുണര്‍ന്ന് ബഹളം വച്ചെങ്കിലും മറ്റാരും സഹായത്തിനെത്തിയില്ല. എതിര്‍ത്തിട്ടും ഇയാള്‍ പിന്‍മാറിയില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. എറണാകുളമെത്തിയപ്പോള്‍ ഇയാള്‍ ട്രെയിനില്‍ നിന്നിറങ്ങി. തിരുവനന്തപുരത്തെത്തിയ യുവതി താന്‍ ജോലി ചെയ്യുന്ന വീട്ടുകാരോട് വിവരം പറഞ്ഞു. ഇവരുടെ നിര്‍ദേശാനുസരണമാണ് പൊലിസില്‍ പരാതി നല്‍കിയത്.
സെക്കന്‍ഡ് എ.സി കമ്പാര്‍ട്ട്‌മെന്റില്‍ സിംസന്‍ യാത്രചെയ്ത ബെര്‍ത്ത് യുവതി പൊലിസിന് കാട്ടിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഐ.ആര്‍.സി.ടി.സി മുഖേന യാത്രക്കാരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് ജവാനാണ് അക്രമിയെന്ന് കണ്ടെത്തിയത്.
അമ്പലപ്പുഴ സ്വദേശിയായ ഇയാള്‍ നാട്ടില്‍ അവധിക്ക് വരുന്നതിനിടെയാണ് അതിക്രമം കാട്ടിയത്. ഇയാളെ ഞായറാഴ്ച രാത്രിയോടെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  8 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  8 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  8 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  8 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  8 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  8 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  8 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  8 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  8 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  8 days ago