HOME
DETAILS
MAL
രജിസ്‌ട്രേഷന്‍ വകുപ്പിലെ ഇ-പേയ്‌മെന്റ് സംവിധാനം ഉദ്ഘാടനം ഇന്ന്
backup
February 20 2017 | 18:02 PM
തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ക്ക് ഫീസ് അടയ്ക്കുന്നതിന് ഇ-പേയ്‌മെന്റ് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും.
ഉച്ചയ്ക്ക് 12.30 ന് പട്ടം മുട്ടട സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക്, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ പ്രശാന്ത്, ഡോ. ശശി തരൂര്‍ എം.പി, എം.എല്‍.എമാരായ കെ മുരളീധരന്‍, ബി സത്യന്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."