HOME
DETAILS

സഊദി അരാംകോ ആക്രമിച്ചത് ഹൂതികളല്ലെന്ന് യു.എന്‍ സംഘം

  
backup
January 10 2020 | 03:01 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%85%e0%b4%b0%e0%b4%be%e0%b4%82%e0%b4%95%e0%b5%8b-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d

 

യുനൈറ്റഡ് നാഷന്‍സ്: സഊദി അറേബ്യയിലെ അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഹൂതികള്‍ക്കു പങ്കില്ലെന്നു ഐക്യരാഷ്ട്ര സഭാ അന്വേഷണ സംഘം. റോയിട്ടേഴ്‌സ് ആണ് രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടത്. അന്വേഷണ റിപ്പോര്‍ട്ട് യുഎന്‍ രക്ഷാസമിതിയുടെ യമന്‍ ഉപരോധ സമിതിക്ക് സമര്‍പ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
ഡ്രോണുകളും ക്രൂയിസ് മിസൈലുകളുമാണ് അരാംകോ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് യുഎന്‍ അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചു.
അരാംകോ കേന്ദ്രത്തിലേക്ക് എത്തിയ മിസൈലുകള്‍ യമന്‍ ഭാഗത്ത് നിന്നല്ല വന്നത്. ആക്രമണത്തിന്റെ ദിശ പഠിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശീയമായി നിര്‍മിച്ച ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു കരുതുന്നില്ലെന്നും യുഎന്‍ സംഘം വ്യക്തമാക്കി. യമനെതിരേ തുടരുന്ന ഉപരോധം സംബന്ധിച്ച് പരിശോധിക്കുന്ന സംഘമാണ് അന്വേഷണം നടത്തിയത്. യമനില്‍ നിന്ന് അരാംകോ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നോ എന്നത് മാത്രമായിരുന്നു ഇവര്‍ക്ക് നല്‍കിയ പരിഗണനാ വിഷയം. അതേസമയം, മറ്റേതെങ്കിലും ശക്തി ആക്രമിച്ചോ എന്ന് സംഘം പരിശോധിച്ചിട്ടില്ല.
സെപ്റ്റംബര്‍ 14നാണ് സഊദിയിലെ അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ അരാംകോ കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായത്. അരാംകോ എണ്ണ പ്ലാന്റുകള്‍ക്കു നേരെയുള്ള ആക്രമണത്തിനു പിന്നില്‍ ഹൂതികളാണെന്നായിരുന്നു സഊദിയുടെ വാദം. ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികള്‍ രംഗത്തെത്തുകയും ചെയ്തു. ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്നായിരുന്നു സഊദിയുടെയും അമേരിക്കയുടെയും ആരോപണം. ഇത് ഇറാന്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ആക്രമണമുണ്ടായ സെപ്റ്റംബറില്‍ അരാംകോയുടെ എണ്ണവില്‍പ്പന തകിടം മറിഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥാനം രാജിവെച്ച് ഡോ. ബി.എസ്.സുനിൽ കുമാർ

Kerala
  •  5 minutes ago
No Image

ചിങ്ങവനം-കോട്ടയം റെയിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴിതിരിച്ചുവിടും, ചില ട്രെയിനുകൾക്ക് ഭാഗികമായി റദ്ദ് ഏർപ്പെടുത്തി; നിയന്ത്രണം നാളെ മുതൽ

Kerala
  •  24 minutes ago
No Image

വ്യാജ ഫുട്ബോൾ ടീമുമായി ജപ്പാനിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സംഘം പിടിയിൽ; മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

National
  •  26 minutes ago
No Image

അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപ്പണ്‍ ഹൗസ്

uae
  •  36 minutes ago
No Image

വോട്ടർ പട്ടിക വിവാദം; രാഹുൽ ഗാന്ധിയുടെ "വോട്ട് ചോരി" ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  an hour ago
No Image

വന്താര: സുപ്രീം കോടതിയുടെ 'ക്ലീൻ ചീറ്റിന്' പിന്നിലെ സത്യം; ജാംന​ഗറിലെ ജന ജീവിതത്തെ ബാധിക്കുന്നുണ്ടോ? എന്താണ് വന്താരയുടെ യഥാർത്ഥ മുഖം ? 

National
  •  an hour ago
No Image

സ്വദേശിവല്‍ക്കരണവും വിസ പരിഷ്‌കാരങ്ങളും തിരിച്ചടിയായി; കുവൈത്തിലെ പ്രവാസികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്‌

Kuwait
  •  an hour ago
No Image

ദുരഭിമാനക്കൊല; ദളിത് യുവാവിന്റെ കൊലപാതകത്തിൽ തമിഴ്നാട്ടിൽ നാല് പേർ അറസ്റ്റിൽ; ജാതിവിവേചനത്തിന്റെ ഞെട്ടിക്കുന്ന മുഖം

crime
  •  an hour ago
No Image

കോഴിക്കോട് തേനീച്ച ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി

Kerala
  •  2 hours ago
No Image

ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി, സെബിയുടെ ക്ലീൻ ചിറ്റ്; അദാനി ഗ്രൂപ്പിന് എതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചു

National
  •  2 hours ago