HOME
DETAILS

ഉൈക്രന്‍ വിമാനം തകരുന്നതിന് മുന്‍പ് തീപിടിച്ചു: ഇറാന്‍

  
Web Desk
January 10 2020 | 03:01 AM

%e0%b4%89%e0%b5%88%e0%b4%95%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4

.

 

തെഹ്‌റാന്‍: ഉക്രൈന്‍ വിമാനം തകര്‍ന്നുവീഴുന്നതിനു മുന്‍പ് തീപിടിച്ചിരുന്നതായി ഇറാന്‍ അന്വേഷണ സംഘം. എന്നാല്‍ പൈലറ്റ് സഹായം ആവശ്യപ്പെട്ടിരുന്നില്ലെന്നും വിമാനത്താവളത്തിലേക്ക് തിരിച്ചിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് തകര്‍ന്നതെന്നും സംഘം വ്യക്തമാക്കി. അതേസമയം റഷ്യന്‍ നിര്‍മിത മിസൈലായിരിക്കാം വിമാനം തകര്‍ത്തതെന്ന് ഉക്രൈനിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം അന്വേഷിക്കാനായി 45 അംഗ ഉക്രൈന്‍ പ്രതിനിധി സംഘം അന്വേഷണത്തിനായി ഇന്നലെ തെഹ്‌റാനിലെത്തി.
കഴിഞ്ഞ ബുധനാഴ്ച തെഹ്‌റാനിലെ ഖുമൈനി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉക്രൈന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍ വിമാനം തകര്‍ന്നു വീണ് 76 യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
വിമാനം പറന്നുയരുമ്പോള്‍ തീപിടിച്ചതിന് ദൃക്‌സാക്ഷികളുണ്ടെന്നും ഇറാന്‍ സിവില്‍ ഏവിയേഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മൂന്നുവര്‍ഷം പഴക്കമുള്ള ജറ്റ് അറ്റകുറ്റപ്പണികള്‍ക്കു മുന്‍പുള്ള അവസാന ഷെഡ്യൂളായിരുന്നു ഇത്. വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടനെ സാങ്കേതിക തകരാര്‍ സംഭവിച്ചു. ഏത് തരത്തിലുള്ള തകരാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. വിമാനം 8,000 അടി ഉയരത്തിലെത്തിയപ്പോള്‍ തന്നെ റഡാറില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. പിന്നീട് പൈലറ്റില്‍ നിന്നും ആശയവിനിമയം സാധ്യമായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിമാനത്തിന്റെ എന്‍ജിനുകളില്‍ ഒന്ന് അമിതമായിചൂടായിരുന്നതിന് തെളിവുകള്‍ ലഭിച്ചതായി കനേഡിയന്‍ സുരക്ഷാ അധികൃതര്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബഗ്ദാദിലെ യുഎസ് സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു വിമാനം തകര്‍ന്നു വീണത്. ഇത് മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്ന അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും മിസൈല്‍ ആക്രമണത്തിലല്ല തകര്‍ന്നു വീണതെന്നുമാണ് പടിഞ്ഞാറന്‍ അന്വേഷണ ഏജന്‍സികളുടെയും പ്രാധമിക നിഗമനം. മൂന്ന് അമേരിക്കന്‍ ഏജന്‍സികളും ഒരു കനേഡിയന്‍, യുറോപ്യന്‍ അന്വേഷണ ഏജന്‍സിയും ഇക്കാര്യം വ്യക്തമാക്കിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  12 minutes ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  16 minutes ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  an hour ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  3 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  3 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago