HOME
DETAILS

അശാസ്ത്രീയ റോവിംഗ് ബോട്ട് ഹൗസ് നിര്‍മാണം; സര്‍ക്കാരിന് നഷ്ടം അരക്കോടി

  
backup
February 20 2017 | 21:02 PM

%e0%b4%85%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%b1%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f

 


ആലപ്പുഴ: ആലപ്പുഴ പുന്നമട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമച്ച്വര്‍ റോവിംഗ് അസോസിയേഷന്‍ കേരളയുടെ പേരില്‍ ബോട്ടുകളും ബോട്ടു സൂക്ഷിപ്പ് കേന്ദ്രവും സ്ഥാപിച്ച് സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കാന്‍ വീണ്ടും നീക്കം.
കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് പുന്നമട കായലിനോട് ചേര്‍ന്ന് റോവിംഗ് ബോട്ടുകള്‍ വാങ്ങാനും സൂക്ഷിപ്പ് കേന്ദ്രം നിര്‍മിക്കാനും തുക അനുവദിച്ചിരുന്നു. അനുവദിച്ച അരക്കോടി രുപയില്‍ ഇരുപത്തിയഞ്ച് ലക്ഷം ആദ്യഗഡുവായി അസോസിയേഷന് കൈമാറുകയും ചെയ്തു.
എന്നാല്‍ അസോസിയേഷന്‍ സെക്രട്ടറി ഈ തുക സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ച് ഒരു വര്‍ഷം പിന്നിട്ടശേഷമാണ് ബോട്ടുകള്‍ വാങ്ങിയത്. ഇത് ഏറെ വിവാദങ്ങള്‍ക്കുശേഷമായിരുന്നു. എന്നാല്‍ പുതിയ ബോട്ടുകള്‍ക്കുപകരം പൂനയിലുളള സണ്ണി ഫൈബര്‍ ഗ്ലാസ് കമ്പനിയില്‍നിന്നും കേടായി കിടന്ന ബോട്ടുകള്‍ ഏറ്റെടുത്ത് പണം അടിച്ചുമാറ്റുകയായിരുന്നു. ഇത് പുറംലോകം അറിഞ്ഞതോടെ സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ഇടപെടുകയും അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി രണ്ടാം ഗഡുവായി നല്‍കേണ്ടിയിരുന്ന കാല്‍ക്കോടി സര്‍ക്കാര്‍ തിരിച്ചെടുത്തു.
എന്നാല്‍ ഏറെ താമസിയാതെ ആലപ്പുഴയില്‍ നടത്തപ്പെട്ട 35-ാംമത് ദേശീയ ഗെയിംസിലെ തുഴച്ചില്‍ മല്‍സരങ്ങള്‍ക്കായി വാങ്ങിയ ബോട്ടുകള്‍ സൂക്ഷിക്കാനെന്ന പേരില്‍ വീണ്ടും മുപ്പത്തിയേഴ് ലക്ഷം മുടക്കി ബോട്ടു ഹൗസ് നിര്‍മിച്ചു. ഇത് സ്വകാര്യ വ്യക്തിയുടെ ചതുപ്പ് നിലം ഒരുക്കിയാണ് നിര്‍മ്മിച്ചിട്ടുളളത്. സംസ്ഥാനത്ത് തണ്ണീര്‍തട സംരക്ഷണ നിയമം കര്‍ശനമായി പാലിക്കപ്പെടുമ്പോള്‍ ദേശീയ ഗെയിംസ് മറയാക്കിയാണ് അസോസിയേഷന്‍ നിലം നികത്തിയത്. ഇത്തരത്തില്‍ ചതുപ്പ് നിലം നികത്താനും ബോട്ടുപുര നിര്‍മിക്കുവാനുമാണ് തുഴച്ചില്‍ വേദികള്‍ കുഗ്രാമമായ ആര്യാട് വില്ലേജിലേയ്ക്ക് കൊണ്ടുപോയത്. അന്തരാഷ്ട്ര നെഹ്രു ട്രോഫി മല്‍സരങ്ങള്‍ നടക്കുന്ന സ്ഥിരം വേദി ഒഴിവാക്കിയാണ് പുതിയ വേദിയുണ്ടാക്കാന്‍ അസോസിയേഷന്‍ തയ്യാറായത്. ബോട്ട് പുരയ്ക്കായി നികത്തിയ ചതുപ്പ് നിലമാകട്ടെ സായിയുടെ താല്‍കാലിക തുഴച്ചില്‍ പരിശീലകനായിരുന്ന പിജൂഷ് കാന്തി ബുറേയുടെതാണ്. ഇരുപത് വര്‍ഷത്തെ ലീസ് ഉടമ്പടിയിലാണ് പരിശീലനകന്റെ ഉടമസ്ഥതയിലുളള ചതുപ്പ്‌നിലം ഏറ്റെടുത്തിട്ടുളളത്.ഇത് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വകാര്യ വ്യക്തിക്ക് സ്വന്തമാകും. എന്നാല്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച ബോട്ടു പുര കായലില്‍നിന്നും ഇരുന്നൂറ് മീറ്റര്‍ അകലയാണ് സ്ഥിതിചെയ്യുന്നത്.
ബോട്ടുകള്‍ കായലിലേക്ക് ഇറക്കാന്‍ താരങ്ങള്‍ ചുമട് എടുക്കേണ്ട ഗതിക്കേടാണുളളത്. വീണ്ടും ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ദേശീയ ഗെയിംസ് നടന്ന വേദിയെന്ന പരിഗണനയില്‍ ധനവകുപ്പ് സ്ഥിരം ട്രാക്ക് നിര്‍മ്മിക്കാന്‍ പത്ത് കോടി കൂടി അനുവദിച്ചിരുന്നു. എന്നാല്‍ ബോട്ടുപുര നിര്‍മാണത്തിലും ബോട്ടുകള്‍ വാങ്ങുന്നതിലും തട്ടിപ്പ് നടത്തിയ അതേ അസോസിയഷന്‍ തന്നെയാണ് ഇപ്പോഴും സര്‍ക്കാരിന് പ്രൊജക്ട് സമര്‍പ്പിച്ചിട്ടുളളത്.
തുഴച്ചില്‍ അക്കാദമി തുടങ്ങണമെന്നും ഇവര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പുതിയ ബഡ്ജറ്റില്‍ ഇതേ പദ്ധതിക്ക് വീണ്ടും പണം അനുവദിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അസോസിയേഷന്‍. എന്നാല്‍ ദേശീയ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപിച്ച് ഇതേ സംഘാടകര്‍ക്കെതിരെ കേസ് നിലനില്‍ക്കുകയാണ്.
അഴിമതിയുടെ പേരില്‍ വിജിലന്‍സ് അന്വേഷണവും നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഫണ്ട് കൊളളയിടക്കാന്‍ കച്ചമുറുക്കുന്ന അസോസിയേഷനെതിരെ ബന്ധപ്പെട്ടവര്‍ അന്വേഷണം നടത്തണമെന്നും ഫണ്ട് വിനിയോഗത്തിലെ സുതാര്യ ഉറപ്പാക്കണമെന്നുമാണ് മേഖലയുമായി ബന്ധപ്പെട്ട ചില സ്‌പോര്‍ട്‌സ് സംഘടനകളുടെ ആവശ്യം.
അസോസിയേഷനെതിരെ സംഘടനകള്‍ മുഖ്യമന്ത്രിക്കും സ്‌പോര്‍ട്ടസ് കൗണ്‍സിലിനും ധനമന്ത്രിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago