HOME
DETAILS

പൗരത്വ ബില്‍: മുഖ്യമന്ത്രിയെക്കുറിച്ച് മുല്ലപ്പള്ളിയുടെ പ്രസ്താവന സംഘ് പരിവാറിനുള്ള വളമെന്ന് സി.പി.എം

  
backup
January 11 2020 | 05:01 AM

citizen-ship-issue-mullappally-against-c-p-m-11-01-2020

തിരുവനന്തപുരം: ദേശീയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് നടത്തുന്ന പ്രസ്താവനകള്‍ സമനില തെറ്റിയ ജല്‍പ്പനങ്ങളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സ്വഭാവമുള്ള നിലപാടുകള്‍ക്കെതിരെ ദേശവ്യാപകമായി നടക്കുന്ന സമരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന പങ്കാണ് കേരള സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചത്. ഈ വിഷയത്തില്‍ എല്ലാവരേയും ഒരുമിപ്പിച്ച് സമരങ്ങള്‍ നടത്താനാണ് മുഖ്യമന്ത്രി മുന്‍കൈയെടുത്തത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയ്ക്കും, തുടര്‍ന്ന് നടന്ന സര്‍വകക്ഷി യോഗത്തിനും മുഖ്യമന്ത്രി മുന്‍കൈയെടുത്തു.
ബി.ജെ.പി സര്‍ക്കാരുകളുടെ നിഷ്ഠൂരമായ പോലീസ് അതിക്രമങ്ങളും വെടിവെയ്പ്പുകളും നേരിട്ടു പുതുതലമുറയിലെ വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാന്‍ തെരുവില്‍ നടത്തുന്ന പോരാട്ടങ്ങളോട് വഞ്ചനാപരമായ നിലപാടാണ് കെ.പി.സി.സി അധ്യക്ഷന്‍ സ്വീകരിക്കുന്നത്.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചതു പോലുള്ള നിലപാടുകള്‍ പല കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതുവരെ സ്വീകരിക്കാനായിട്ടില്ലെന്നും മുല്ലപ്പള്ളി മനസ്സിലാക്കണം.
കോണ്‍ഗ്രസിനേയും യു.ഡി.എഫിനേയും പിന്തുണയ്ക്കുന്നവരുള്‍പ്പെടെ അഭിനന്ദിച്ച ഈ നിലപാടിനെതിരെ തുടക്കം മുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ആളാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ നിലപാടുകളുടെ ഗുണഭോക്താവ് സംഘപരിവാറും നരേന്ദ്രമോദിയുമാണ്. ബി.ജെ.പി കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കും തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ രാജ്യമാകെ വ്യാപകമായ പ്രതിരോധം ഉയരുമ്പോഴാണ് കെ.പി.സി.സി അധ്യക്ഷന്‍ കേരള മുഖ്യമന്ത്രിയെ തുടര്‍ച്ചയായി കടന്നാക്രമിക്കുന്നത്. മുല്ലപ്പള്ളി, മുഖ്യമന്ത്രിയ്ക്കെതിരെ ഉന്നയിച്ച ഭതീവ്രഹിന്ദുത്വവാദി' എന്ന ആക്ഷേപം മുല്ലപ്പള്ളി ഒഴികെ ഒരു കേരളീയനും വിശ്വസിക്കില്ല. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളിലൂടെ സ്വന്തം സ്ഥാനത്തിന്റെ മഹത്വമാണ് മുല്ലപ്പള്ളി ഇടിച്ചുതാഴ്ത്തുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലായെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ദേശീയ പൗരത്വ രജിസ്റ്ററും ഇവിടെ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ മുന്‍കൈയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് 13 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തെഴുതി.
സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെ രാജ്യം ഒന്നിക്കേണ്ട സന്ദര്‍ഭത്തില്‍ അതിന് മുന്‍കൈയെടുത്ത കേരള മുഖ്യമന്ത്രിയ്ക്കെതിരെ മുല്ലപ്പള്ളി നടത്തുന്ന ഇത്തരം വില കുറഞ്ഞ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago