വിദ്യാര്‍ഥികളും യുവാക്കളും രാജ്യം ചെന്നെത്തിയ അപകടത്തെക്കുറിച്ച് തിരിച്ചറിഞ്ഞു: സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: ദേശീയ പൗരത്വനിയമ ഭേദഗതിയിലൂടെ തങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ആപത്തിനെപ്പറ്റി രാജ്യത്തെ വിദ്യാര്‍ഥികളും യുവാക്കളും ബോധവാന്മാരായിക്കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. സി.എ.എ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും കൊണ്ടുവരുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഒരോ രാജ്യസ്നേഹിക്കും മനസ്സിലാകും. ജനങ്ങളെയും രാജ്യത്തെയും മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യു.പി, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി മാറിക്കൊണ്ടിരിക്കുകായണ്. സര്‍ക്കാരുകള്‍ക്ക് പകരം പൊലിസാണ് അവിടങ്ങളില്‍ ഭരിക്കുന്നതെന്ന സാഹചര്യത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്, അവര്‍ പറഞ്ഞു.
ജാമിയ മിലിയ, ജെ.എന്‍.യു, ബനാറസ് സര്‍വകലാശാല, ഗുജറാത്ത് യൂനിവേഴ്സിറ്റി, അലഹബാദ് യൂനിവേഴ്സിറ്റി, ബംഗളൂരു ഐ.ഐ.എസ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊലിസ് നടത്തിയത് അതിക്രൂരമായ ഇടപെടലാണ്. പൊലിസ് നടത്തിയ ഈ അതിക്രമങ്ങള്‍ ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."