കോവളം കൊട്ടാരം സര്‍ക്കാരില്‍ നിലനിര്‍ത്തുന്നതിന് കേസ് ഫയല്‍ ചെയ്യണം: വി.എസ്
തിരുവനന്തപുരം: കോവളം കൊട്ടാരം സര്‍ക്കാരില്‍ നിലനിര്‍ത്തുന്നതിനായി എത്രയും പെട്ടെന്ന് സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2002 ജനുവരിയില്‍, അന്ന് കേന്ദ്രം ഭരിച്ചിരുന്ന ബി.ജെ.പി സര്‍ക്കാര്‍ തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും എം.ഫാര്‍ എന്ന സ്വകാര്യ കമ്പനിക്ക് ചുളുവിലയ്ക്ക് വില്‍ക്കുകയായിരുന്നു. ഇതിനെതിരേ താന്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിക്ക് കത്ത് നല്‍കിയെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ കച്ചവടത്തില്‍നിന്ന് പിന്തിരിഞ്ഞില്ല. സ്വകാര്യ കമ്പനി കൂടുതല്‍ സ്ഥലം കൈയേറുന്ന സാഹചര്യമുണ്ടായപ്പോള്‍ താന്‍ നേരിട്ട് കോവളം സന്ദര്‍ശിച്ച് അക്കാര്യം നിരീക്ഷിക്കുകയുണ്ടായി. 2004 ജൂണ്‍ മുതല്‍ നാല് മാസക്കാലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനൊടുവില്‍, അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും എം.ഫാര്‍ ഗ്രൂപ്പില്‍നിന്ന് ഏറ്റെടുക്കുകയാണുണ്ടായത്.
ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച വിധിന്യായങ്ങളിലൂടെ അക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. സ്വകാര്യ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ ആരും ഹാജരാവാത്ത സാഹചര്യംപോലും അക്കാലത്തുണ്ടായി. കൊട്ടാരം ഏറ്റെടുത്ത നടപടി തെറ്റാണെന്ന് ഹൈക്കോടതിയും ഇപ്പോള്‍ സുപ്രീംകോടതിയും വിധിച്ച സാഹചര്യത്തില്‍, കൊട്ടാരം പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്താന്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സ്വീകരിച്ച് എത്രയം പെട്ടെന്ന് സിവില്‍ കേസ് ഫയല്‍ ചെയ്യണം. തീരുമാനങ്ങള്‍ വച്ചുതാമസിപ്പിച്ചാല്‍ അത് സ്വകാര്യ മുതലാളിമാര്‍ തങ്ങള്‍ക്കനുകൂലമാക്കി എടുക്കാനിടവരുത്തുമെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."