ഇറാന്‍ പത്തേമാരി നങ്കൂരം തകര്‍ത്ത് വാര്‍ഫിലേക്ക് ഇടിച്ചുകയറി
വിഴിഞ്ഞം: അധികൃതര്‍ക്ക് സ്ഥിരം തലവേദനയായ ഇറേനിയന്‍ പത്തേമാരി ഇന്നലെയും നങ്കൂരം തകര്‍ത്ത് വാര്‍ഫിലേക്ക് ഇടിച്ച് കയറി. വാര്‍ഫ് ഭാഗികമായി തകര്‍ന്നു. ഇവിടെ കടലില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി മത്സ്യബന്ധന വള്ളങ്ങള്‍ ഇടിയില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വിഴിഞ്ഞം തുറമുഖത്തെ ബ്രേക്ക് വാട്ടറിനുള്ളില്‍ ആങ്കര്‍ ചെയ്തിരുന്ന രണ്ട് കൂറ്റന്‍ വടങ്ങളും തകര്‍ത്താണ് പത്തേമാരി ഇന്നലെ രാവിലെ കടലിലേക്ക് ഒഴുകിയത്. ബോട്ടിനെ പിടിച്ച് നിര്‍ത്താന്‍ തീരദേശ പൊലിസും പോര്‍ട്ടധികൃതരും നടത്തിയ ശ്രമങ്ങള്‍ വിഫലമാക്കിയ കൂറ്റന്‍ പത്തേമാരി തുറമുഖത്തെ പഴയ വാര്‍ഫിന്റെ വശത്തെ പാറക്കൂട്ടത്തില്‍ ഇടിച്ചാണ് നിന്നത്. ഇതിനിടെ പത്തേമാരിയുടെ മുകള്‍ ഭാഗത്തെ അലങ്കാര കൊത്തുപണികളും പലകകളും തകര്‍ന്ന് കടലില്‍ പതിച്ചു.
പത്തേമാരിക്കുള്ളില്‍ പതിനാറ് ടണ്‍ ഡീസലാണുള്ളത്. ഇടിയുടെ ആഘാതത്തില്‍ ഡീസല്‍ ടാങ്കിന് ചോര്‍ച്ചയുണ്ടായാല്‍ അത് പരിസ്ഥിതി പ്രശ്‌നത്തിന് വഴിതെളിച്ചേക്കും എന്ന ആശങ്കയുമുണ്ട്. രണ്ട് വര്‍ഷം മുന്‍പ് തീര സംരക്ഷണസേന ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ പിടികൂടിയ ഇറാന്‍ പത്തേമാരിയാണ് അധികൃതര്‍ക്ക് ഇന്നും തലവേദനയായി തുടരുന്നത്. പത്തേമാരിയില്‍ ഉണ്ടായിരുന്ന ഇറാന്‍കാരും പാക്കിസ്ഥാന്‍കാരനുമുള്‍പ്പെടെയുള്ള സംഘത്തെ പിടികൂടി വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്‌തെങ്കിലും സംശയകരമായി ഒന്നും കിട്ടിയില്ല. ഇതേത്തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഏറ്റെടുത്ത കേസിലെ പ്രതികളായ ഇറാന്‍കാരേയും പാകിസ്ഥാന്‍കാരനേയും കോടതി വെറുതെ വിട്ടു.
ജയില്‍ മോചിതരായവര്‍ എംബസി മുഖാന്തിരം നാട്ടിലേക്ക് മടങ്ങിയെങ്കിലും കോടതി കണ്ടു കെട്ടിയ പത്തേമാരിക്ക് മോചനമായില്ല. വിഴിഞ്ഞം തുറമുഖത്ത് ആങ്കര്‍ ചെയ്ത് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയ പത്തേമാരി നിരവധി തവണ നങ്കൂരം തകര്‍ത്ത് ഒഴുകി അധികൃതരെ വെള്ളം കുടിപ്പിച്ചിരുന്നു. ഒടുവില്‍ പത്തേമാരിയെ ലേലം ചെയ്ത് വില്‍ക്കാന്‍ എന്‍.ഐ.എ കോടതി ഉത്തരവിട്ടു. അടിസ്ഥാന വില പതിനേഴ് ലക്ഷം രൂപയില്‍ തുടങ്ങുന്ന ലേലനടപടികള്‍ക്ക് ഒച്ചിന്റെ വേഗതയാണ്. ഇതിനിടയിലാണ് ഇന്നലെ വീണ്ടും പത്തേമാരി വടം പൊട്ടിച്ച് ഒഴുകിയത്. തിരയില്‍ ആടിയുലഞ്ഞു നീങ്ങിയ പത്തേമാരി സഞ്ചരിച്ച വഴിയില്‍ ഉണ്ടായിരുന്ന മത്സ്യ ബന്ധന വള്ളങ്ങളെ ധ്രുതഗതിയില്‍ മാറ്റിയാണ് കൂട്ടിയിടി ഒഴിവാക്കിയത്. ഈ സമയത്ത് വാര്‍ഫില്‍ നങ്കൂരമിട്ടിരുന്ന മാലിയിലേക്കുള്ള ചരക്ക് കപ്പലില്‍ ഇടിക്കാതിരിക്കാനും അധികൃതര്‍ക്ക് കഠിന പ്രയത്‌നം തന്നെ വേണ്ടിവന്നു. തീരദേശ പൊലിസ് സി.ഐ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുരേഷ്, ഷഹബാസ്, എ.എസ്.ഐ ജയകുമാര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കപ്പലിനെ ബന്ധിച്ച് നിര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."