മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച പ്രതികള്‍ പൊലിസ് കസ്റ്റഡിയില്‍
മങ്കട: മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച പ്രതികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. വടക്കാങ്ങര കുറ്റീരി അബ്ദുല്‍അസീസ്, കോഴിക്കോട്ട് പറമ്പിലെ ഇല്ലികുത്ത് മുഹമ്മദാലി എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
മക്കരപറമ്പ് സര്‍വിസ് സഹകരണ ബാങ്കിലെ വടക്കാങ്ങര ബ്രാഞ്ചിലാണ് മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമം നടത്തിയത്. ബ്രാഞ്ച് മാനേജരായ സി.പി അബ്ദുറഹ്മാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരേ കേസ് എടുത്തത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് സംഭവം. പതിമൂന്നര പവനില്‍ അധികം തൂക്കംവരുന്ന ആഭരണങ്ങള്‍ പരിശോധിച്ചതില്‍ മുക്കുപണ്ടമാണെന്ന് ബാങ്കില്‍ അപ്രൈസര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് മാനേജര്‍ പൊലിസില്‍ പരാതി നല്കി.
മങ്കട എസ്.ഐ സതീഷ്, അഡീഷണല്‍ എസ്.ഐ സുരേന്ദ്രന്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സത്യന്, വിനോദ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ രജീഷ് ,സതീഷ്, ബിന്ദു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."