പിലാത്തറ, ചപ്പാരപ്പടവ്, കൈതേരി റെയിഞ്ചുകള്‍ക്കു കിരീടം
പഴയങ്ങാടി: ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തെക്കുമ്പാട് സംഘടിപ്പിച്ച പയ്യന്നൂര്‍ മേഖലാ ഇസ്‌ലാമിക കലാമേളയില്‍ പിലാത്തറ റെയിഞ്ച് ചാംപ്യന്‍മാരായി. പുതിയങ്ങാടി, മാട്ടൂല്‍ റെയിഞ്ചുകള്‍ രണ്ടാംസ്ഥാനവും പെരുമ്പ, മാതമംഗലം റെയിഞ്ചുകള്‍ മൂന്നാം സ്ഥാനവും നേടി. മുഅല്ലിം ഫെസ്റ്റില്‍ പുളിങ്ങോം റെയിഞ്ചിനാണു ചാംപ്യന്‍ഷിപ്പ്.
സമാപന സമ്മേളനം എ ഉമര്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് മുട്ടം അധ്യക്ഷനായി. അഫ്‌സല്‍ രാമന്തളി അനുമോദന പ്രഭാഷണം നടത്തി. ഷമീര്‍ അസ്ഹരി, ബഷീര്‍ പുളിങ്ങോം, സയ്യിദ് കെ.കെ. പി തങ്ങള്‍, കെ മുസ്തഫ ഹാജി, ടി.പി മഹ്മൂദ് ഹാജി, വി. പി.പി ഹമീദ്, സി.വി അബ്ദുല്‍ ഖാദര്‍, എം.പി മൊയ്തീന്‍ ഹാജി, അര്‍ഷദ് മണ്ടൂര്‍, കെ.പി അബൂബക്കര്‍ ഹാജി, യഹിയ നിടുവോട്, സി.സി മുഹമ്മദ് കുഞ്ഞി, സി.എച്ച് നാസറുദീന്‍, കെ സലാം, കെ ഹംസ മൗലവി സംസാരിച്ചു.
തളിപ്പറമ്പ്: ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഹിലാല്‍ നഗറില്‍ നടത്തിയ തളിപ്പറമ്പ് മേഖലാ ഇസ്‌ലാമിക കലാമേളയില്‍ ചപ്പാരപ്പടവ് റെയിഞ്ച് ചാംപ്യന്‍മാരായി. പരിയാരം റെയിഞ്ച് രണ്ടാംസ്ഥാനവും തളിപ്പറമ്പ് ഈസ്റ്റ് റെയിഞ്ച് മൂന്നാംസ്ഥാനവും നേടി. മുഅല്ലിം ഫെസ്റ്റില്‍ ചപ്പാരപ്പടവ് റെയിഞ്ചിനാണു ചാംപ്യന്‍ഷിപ്പ്. സമാപനം അബ്ദുല്‍ ഷുക്കൂര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്ബ്‌നു ആദം അധ്യക്ഷനായി. സി.കെ മുഹമ്മദ് മുസ്‌ലിയാര്‍, അഷ്‌റഫ് ഫൈസി, സലാം പെരുമളാബാദ്, അബ്ദുല്‍കരീം അല്‍ ഖാസിമി, സി മുഹമ്മദ് കുഞ്ഞിഹാജി, അസീസ് ഹാജി പുഷ്പഗിരി, ഉമര്‍ നദ്‌വി തോട്ടീക്കല്‍, റസാഖ്, മുസ്തഫ കൊട്ടില, അബ്ദുസലാം അള്ളാംകുളം, സുബൈര്‍ അരിയില്‍ സംസാരിച്ചു.
തൊട്ടിപ്പാലത്ത് നടന്ന ഇരിട്ടി മേഖലാ കലമേളയില്‍ കൈതേരി റെയിഞ്ച് ചാംപ്യന്‍മാരായി. കാക്കയങ്ങാട്, ഇരിക്കൂര്‍ റെയിഞ്ചുകള്‍ രണ്ടാംസ്ഥാനവും കൂത്തുപറമ്പ്, ഇരിട്ടി റെയിഞ്ചുകള്‍ മൂന്നാംസ്ഥാനവും നേടി.
മുഅല്ലിം ഫെസ്റ്റില്‍ പാലോട്ടുപള്ളിക്കാണു ചാംപ്യന്‍ഷിപ്പ്. സമാപനം സമസ്ത സെക്രട്ടറി കെ.ടി അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ലത്തീഫി പറമ്പായി അധ്യക്ഷനായി. വി.കെ മുഹമ്മദ്, അബ്ദുസലാം ഇരിക്കൂര്‍, അബ്ദുല്‍ഖാദിര്‍ കീഴൂര്‍, കെ.എസ് അലി മൗലവി, കെ അബ്ദുല്ലക്കുട്ടി ഹാജി, നഷീഫ് അന്‍വര്‍, അബ്ദുറഹ്മാന്‍ ഫൈസി തടിക്കടവ്, കുഞ്ഞിമുഹമ്മദ് ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."