HOME
DETAILS

ജെ.എന്‍.യു അക്രമം: ആസൂത്രകന്‍ വി.സിയെന്ന് കോണ്‍ഗ്രസ് അന്വേഷണ സമിതി

  
backup
January 13 2020 | 04:01 AM

%e0%b4%9c%e0%b5%86-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%86%e0%b4%b8%e0%b5%82%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95

 


ന്യൂഡല്‍ഹി: ജെ.എന്‍.യു വൈസ് ചാന്‍സലര്‍ എം. ജഗദീഷ് കുമാറിനെ നീക്കണമെന്നും 2016 ജനുവരി 27 മുതല്‍ അദ്ദേഹം നടത്തിയ എല്ലാ നിയമനങ്ങളും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ജെ.എന്‍.യുവിലെ എ.ബി.വി.പി അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കോണ്‍ഗ്രസ് അന്വേഷണ സമിതിയുടെ ശുപാര്‍ശ.
കാംപസില്‍ വിദ്യാര്‍ഥികള്‍ക്കെതിരേയുണ്ടായ അതിക്രമത്തിന്റെ ആസൂത്രകന്‍ വി.സിയാണെന്ന് അന്വേഷണ സമിതി കുറ്റപ്പെടുത്തി. അതോടൊപ്പം, പണം ചെലവഴിക്കുന്നതുള്‍പ്പെടെ അദ്ദേഹം നടത്തിയ എല്ലാ ഭരണപരമായ നടപടികളെക്കുറിച്ചും അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സബര്‍മതി പെരിയാര്‍ ഹോസ്റ്റലില്‍ ഈ മാസം അഞ്ചിന് വിദ്യാര്‍ഥികള്‍ക്കെതിരേയുണ്ടായ അക്രമത്തില്‍ അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തിയ ജഗദീഷ് കുമാര്‍, കാംപസിന്റെ സുരക്ഷാ ചുമതലയുള്ള സെക്യൂരിറ്റി കമ്പനി എന്നിവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളായ സുഷ്മിത ദേവ്, ഡോ. നാസിര്‍ ഹുസൈന്‍, ഹൈബി ഈഡന്‍, അഡ്വ. അമൃത ധവാന്‍ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയത്. പൊലിസ് അക്രമികളെ സഹായിച്ചുവെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഈ സാഹചര്യത്തില്‍ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണം.
അന്യായമായി ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.
അക്രമമുണ്ടായ ഈ മാസം അഞ്ചിന് ആരാണ് സെര്‍വര്‍ ഓഫ് ചെയ്തതെന്നു വ്യക്തമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതുമൂലം സി.സി.ടിവി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാത്ത സാഹചര്യം വി.സി മുതലെടുത്തുവെന്ന് വ്യക്തമാണ്.
വൈദ്യുതി വിച്ഛേദിച്ചാണ് അക്രമം നടത്തിയത്. ഇതും അധികൃതരിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഇക്കാര്യവും അന്വേഷിക്കണമെന്നും സമിതി ആവശ്യപ്പെടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago