HOME
DETAILS

മരുന്നുകളുടെ ലോകത്തു നിന്നും വേദന മറന്ന് അവര്‍ ഒത്തുകൂടി

  
backup
February 21 2017 | 07:02 AM

%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%a8


കിഴിശ്ശേരി: കാലങ്ങളായി രോഗത്തിന്റെ പിടിയിലമര്‍ന്ന് വീട്ടിനകത്തെ ഏകാന്തതയില്‍ കഴിഞ്ഞിരുന്നവര്‍ വേദനകള്‍ മറന്ന് ഒത്തുകൂടി. മരുന്നിന്റെയും ചികിത്സയുടേയും ലോകത്തു നിന്ന് കളിയുടേയും ചിരിയുടേയും നിമിഷങ്ങള്‍ സമ്മാനിച്ച അപൂര്‍വസംഗമം.
രോഗപൂര്‍ണമായ അവസ്ഥക്കൊപ്പം വാര്‍ധക്യത്തിന്റെ ഏകാന്തതക്കും ആടിയും പാടിയും അവര്‍ തല്‍ക്കാലം വിടനല്‍കി. മുതുവല്ലൂര്‍ പഞ്ചായത്തും സപ്പോര്‍ട്ടിങ്ങ് കമ്മറ്റിയും സംഘടിപ്പിച്ച പരിരക്ഷാ സംഗമത്തിലാണ് വിവിധ രോഗങ്ങളുടെ പിടിയിലകപ്പെട്ട് പ്രയാസം അനുഭവിക്കുന്ന അന്‍പതോളം പേര്‍ പങ്കെടുത്തത്. വിളയില്‍ പറപ്പൂര്‍ വി.പി.എ.യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത അന്‍പതാള്‍ക്കും അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഭക്ഷണമാണ് സംഘാടകര്‍ ഒരുക്കിയത്. ഓരോരുത്തര്‍ക്കും ഉപഹാരവും നല്‍കി. രോഗശയ്യയിലായതിന് ശേഷം പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടവരും പൊതു ചടങ്ങുകളില്‍ പങ്കെടുക്കാത്തവരുമായ രോഗികളും അവരുടെ ബന്ധുക്കളുമായിരുന്നു പരിപാടിയിലെ പ്രധാന സാന്നിധ്യം.
മാറാരോഗങ്ങള്‍ക്ക് അടിമപ്പെട്ട കുട്ടികളും പ്രായാധിക്യ അവശതകള്‍ പോലും മറന്ന് വൃദ്ധരും ചടങ്ങിനെത്തിയിരുന്നു. അവര്‍ പരസ്പരം അനുഭവങ്ങള്‍ പങ്കുവെച്ചും ആശ്വസിപ്പിച്ചും ഡോ. സാബിറിന്റെ മേല്‍നോട്ടത്തില്‍ അവര്‍കഴിച്ചുകൂട്ടി.
മുതവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍ ഉദ്ഘാടനം ചെയ്തു. ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഹീദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ: പി.വി മനാഫ്, സറീന ഹസീബ്, ശിഹാബ് തങ്ങള്‍ ഡയാലിസ് സെന്റര്‍ ചെയര്‍മാന്‍ പി.എ ജബ്ബാര്‍ ഹാജി, ബ്ലോക്ക് മെമ്പര്‍ ടി മരക്കാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹ്മ മുജീബ്, മെമ്പര്‍മാരായ മൊയ്തീന്‍ കോയ, അബദുല്ല മൗലവി, ഷഹര്‍ ബാന്‍, കെ.എന്‍ ബഷീര്‍, ബാബുരാജ്, കുമാരന്‍, കെ.ഒ രാധാകൃഷ്ണന്‍, ഷാഹിദ, സാറാബി, ഖൈറുനിസ്സ, ഷീല, ലക്ഷ്മി, സുനുമോള്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. സാബിര്‍, കെ.എ കലാം ഹാജി, കെ.വി ചെറിയാപ്പു ഹാജി, കെ.കെ മൊയ്തീന്‍ കുട്ടി, സി ഡി.എസ് ചെയര്‍പെര്‍സണ്‍ മുനീറ, എ.ടി കരീം മാസ്റ്റര്‍, എം.പി ശരീഫ ടീച്ചര്‍, കെ.കെ മുനീര്‍ മാസ്റ്റര്‍, സി.പി ശശി, കെ.പി സത്യനാഥന്‍, ഡി സാജിദ്, ബെന്ന സാഹിബ്, റഷീദ്, രവി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  5 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  13 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  26 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago