HOME
DETAILS
MAL
നഗരവികസനം ദ്രുതഗതിയിലെന്ന്
backup
January 05 2019 | 06:01 AM
ആലപ്പുഴ: നഗരവികസന പദ്ധതികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന്. നഗരസഭയുടെ വട്ടപ്പള്ളി ആലിശേരി റോഡ് നിര്‍മാണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപയോഗ ശൂന്യമായ ഈ റോഡ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 65 ലക്ഷം രൂപ ചെലവിട്ടാണ് പുനര്‍നിര്‍മിക്കുന്നത്.
ആറ് വര്‍ഷത്തോളം കേടുപാടുകള്‍ വരാത്തവിധം വീതി കുറഞ്ഞിടത്ത് ടൈല്‍ പാകിയാണ് റോഡ് നിര്‍മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ രഹന റഫീഖ് അധ്യക്ഷയായ യോഗത്തില്‍ കൗണ്‍സിലര്‍മാരായ അജയ് സുധീന്ദ്രന്‍, ബി. നസീര്‍, എ.എസ് കവിത, സജീന ഫൈസല്‍, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. ബിനു, അസിസ്റ്റന്റ് എന്‍ജിനീയര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."