നാടന്‍ തോക്കില്‍നിന്നും വെടിയേറ്റ് യുവാവിന് ഗുരുതര പരുക്ക്
കല്‍പ്പറ്റ: കാട്ടാന കുത്തിയെന്ന പേരില്‍ ചികിത്സ തേടിയ യുവാവിന്റെ ശരീരത്തില്‍ നിന്നും ഓപ്പറേഷനിടെ വെടിയുണ്ട കണ്ടെടുത്തു. സംഭവത്തില്‍ ഇളയച്ഛന് കസ്റ്റഡിയില്‍. വാകേരി തേന്‍കുഴി കറുപ്പന്‍കാരായില്‍ ചന്ദ്രന്റെ മകന് പ്രദീപി(22)നാണ് വെടിയേറ്റത്. എന്നാല്‍ കാട്ടാനയുടെ ആക്രമത്തില്‍ പരുക്കേറ്റതായി കാണിച്ച് ചികിത്സതേടിയ പ്രദീപിനെ ഓപ്പറേഷന് വിധേയമാക്കിയപ്പോള്‍ വെടിയുണ്ട കണ്ടെത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട പ്രദീപിന്റെ പിതൃസഹോദരനായ കുഞ്ഞിരാമ(48)നെ തോക്ക് സഹിതം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദീപ് ഗുരുതരാവസ്ഥയില്‍ വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചേയാണ് പ്രദീപിനെ വയറിനേറ്റ മാരക മുറിവോടെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റെന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് നടന്ന ഓപ്പറേഷനില്‍ വയറിനുള്ളില്‍ നിന്നും വെടിയുണ്ട കണ്ടെടുക്കുകയായിരുന്നു.
തുരത്തുന്നതിനിടെ തങ്ങള്‍ക്ക് നേരെ തിരിഞ്ഞ കാട്ടാനയെ വെടിവെക്കുന്നതിനിടെ അബദ്ധത്തില്‍ പ്രദീപിന് വെടിയേല്ക്കുകയായിരുന്നൂവെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന പ്രദീപിന്റെ വാരിയെല്ലിനും, കരളിനും പരുക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."