നാടിന്റെ സമാധാനം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം: അനില്‍ അക്കര എം.എല്‍.എ
വടക്കാഞ്ചേരി: നാടിന്റെ സമാധാനം തകര്‍ത്ത് അരാജകത്വം സൃഷ്ടിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു.
സി.പി.എമ്മും ബി.ജെ.പി സംഘ്പരിവാര്‍ സംഘടനകളും ചേര്‍ന്ന് ദൈവത്തിന്റെ സ്വന്തം നാടിനെ ഭ്രാന്താലയമാക്കുകയാണ്. ഇതിനെതിരേ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവര്‍ നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എം ആര്‍.എസ്.എസ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും ആചാര അനുഷ്ഠാനങ്ങള്‍ പിണറായി സര്‍ക്കാര്‍ തകര്‍ത്തുവെന്ന് ആരോപിച്ചും യു.ഡി.എഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എന്‍. എ സാബു അധ്യക്ഷനായി.
കെ.അജിത്കുമാര്‍, രാജേന്ദ്രന്‍ അരങ്ങത്ത്, എന്‍.ആര്‍.സതീശന്‍,ജിജോ കുരിയന്‍,ജിമ്മി ചൂണ്ടല്‍,തോമാസ് മാസ്റ്റര്‍,ഉമ്മര്‍ ചെറുവായില്‍,ജോണി ചിറ്റിലപ്പിള്ളി,മനോജ് കടമ്പാട്ട്,ബുഷറ റഷീദ്,രേഖ ഗിരീഷ്,അഡ്വ: ടി.എസ് മായാദാസ് ,അഡ്വ.സി വിജയന്‍ എന്നിവര്‍ സംസാരിച്ചു.
റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഓട്ടുപാറയിലേക്ക് നടന്ന പ്രകടനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."