പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരേ കര്‍ശന നടപടി: കലക്ടര്‍
പാലക്കാട്: ഹര്‍ത്താലിനോടനുബന്ധിച്ച് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെയും അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരേയും കര്‍ശന നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. ജില്ലയിലെ ക്രമസമാധാനം, പൊതുമുതല്‍ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും സ്വെര്യ ജീവിതത്തെ ബാധിക്കാതിരിക്കാനും നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയപ്പാര്‍ട്ടി ജില്ലാ നേതാക്കളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം അറിയിച്ചത്.
ജില്ലയിലെ സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും അക്രമ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അണികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുമെന്ന് ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ ഉറപ്പുനല്‍കി. അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ നിയമപരമായ പരിഹാരം കാണുന്നതിനും സമാധാനപൂര്‍ണവും സൗഹൃദപരമായ അന്തരീക്ഷം ജില്ലയില്‍ നിലനിര്‍ത്തുന്നതിനും എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും സഹകരണം വാഗ്ദാനം നല്‍കി.
ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, എ.ഡി.എം ടി. വിജയന്‍, ഒറ്റപ്പാലം സബ കലക്ടര്‍ ജെറോമിക്ക് ജോര്‍ജ്, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, ഡിവൈ.എസ്.പിമാര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."