എല്‍.ഡി.എഫ് മനുഷ്യ മഹാശൃംഖല: വിവിധ ജില്ലകളില്‍ പ്രചാരണ ജാഥകള്‍ നടത്തും
മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ 26ന് എല്‍.ഡി.എഫ് നടത്തുന്ന മനുഷ്യ മഹാശൃംഖലക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി 15 മുതല്‍ 23 വരെ വിവിധ ജില്ലകളില്‍ പ്രചാരണ ജാഥകള്‍ നടത്തും. ജില്ലാ തല പ്രചാരണ പരിപാടികള്‍ക്ക് സംസ്ഥാനത്തെ 80 ശതമാനം പഞ്ചായത്തുകളിലും സ്വീകരണ പൊതുയോഗങ്ങള്‍ ഒരുക്കും.
20 മുതല്‍ 25 വരെ സംസ്ഥാന വ്യാപകമായി 2,000 ഭരണഘടനാ സംരക്ഷണ സദസുകള്‍ സംഘടിപ്പിക്കും. കാര്യ വിശദീകരണത്തിനായി 40,000ത്തോളം കുടുംബസദസുകളും നടപ്പിലാക്കും. മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകള്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രചാരണത്തിന്റെ ഭാഗമായി 40 ലക്ഷത്തോളം വീടുകളില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിക്കും. മതനിരപേക്ഷമായി ചിന്തിക്കുന്ന എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളെ പരിപാടിയില്‍നിന്ന് ഒഴിവാക്കി. അവരുടെ തീവ്രനിലപാടിനോട് ഇടതുപക്ഷത്തിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."