മിഠായിത്തെരുവ് അക്രമണം: പ്രതികള്‍ക്കെതിരെ കലാപാഹ്വാനത്തിനും കേസെടുത്തു
കോഴിക്കോട്: മിഠായിതെരുവില്‍ ഹര്‍ത്താലിന്റെ കടകള്‍ അടിച്ചു തകര്‍ക്കുകയും പ്രത്യേക മതവിഭാഗത്തിന് നേരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത പ്രതികള്‍ക്കെതിരെ കലാപാഹ്വാനത്തിനും കേസെടുത്തു. പ്രതികള്‍ കലാപാഹ്വാനം നടത്തിയതടക്കമുള്ള ദൃശ്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് 153 എ പ്രകാരം ടൗണ്‍ പൊലിസ് കേസെടുത്തിരിക്കുന്നത്.
തെളിവുകളുണ്ടായിട്ടും പ്രതികള്‍ക്കെതിരെ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്. മിഠായിത്തെരുവ് ആക്രമണവുമായി ബന്ധപ്പെട്ട് 19 സംഘപരിവാര്‍ പ്രവര്‍ത്തകരെ വെള്ളിയാഴ്ചയും ഏഴ് പേരെ ശനിയാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്. നൂറോളം പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്.
ബി.ജെ.പിയുടേയും ആര്.എസ്.എസിന്റേയും സജീവ പ്രവര്‍ത്തകരാണ് അറസ്റ്റിലായ പ്രതികള്‍. ഇവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റം ചുമത്തിയിരുന്നില്ല.
മിഠായിത്തെരുവിലെ കടകളിലുള്ള സി.സി.ടി.വി ദ്യശ്യങ്ങളും, മാധ്യമങ്ങളില്‍ നിന്ന് പൊലിസ് ശേഖരിച്ച ദ്യശ്യങ്ങളും പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ വീടുകളില്‍ നിന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ നിന്നും പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."