പ്രധാന നിരത്തുകളില്‍ ഉറക്കംമാറ്റാന്‍ കേന്ദ്രങ്ങള്‍: മുഖ്യമന്ത്രി
കണ്ണൂര്‍: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
റോഡപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഇതിനായി ഫലപ്രദമായ ബോധവല്‍ക്കരണവും കര്‍ശന പരിശോധനയും ഉദ്യോഗസ്ഥര്‍ നടത്തണം. യാത്രയ്ക്കിടെയുള്ള ഉറക്കംമാറ്റാന്‍ പ്രധാന റോഡുകളില്‍ ഇടയ്ക്ക് വാഹനം നിര്‍ത്തി ചായയോ കാപ്പിയോ കഴിക്കാനും മറ്റുമുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ പൊലിസ് മേധാവികളുടെയും സമ്മേളനത്തില്‍ റോഡപകടങ്ങളുടെ കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും റോഡ് സേഫ്റ്റി ബോധവല്‍ക്കരണ പരിപാടിയുടെ ചിഹ്നമായ പിങ്ക്‌ടൈഗറിന്റെയും കിറ്റിഷോയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മേയര്‍ സുമാ ബാലകൃഷ്ണന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. ശ്രീലേഖ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."