ദുബൈയില്‍ കറങ്ങുന്ന കെട്ടിട സമുച്ചയം 2020 ല്‍ പൂര്‍ത്തിയാകും
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്കു പിന്നാലെ ദുബൈയില്‍ കറങ്ങുന്ന കെട്ടിടവും വരുന്നു. ഡൈനാമിക് ടവര്‍ എന്ന കെട്ടിടത്തിന്റെ നിര്‍മാണം 2020 ല്‍ പൂര്‍ത്തിയാകും. 2006 ലാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഡൈനാമിക് ആര്കിടെക്ചര് എന്ന കമ്പനിയാണ് നിര്‍മാണം നടത്തുന്നത്. 360 ഡിഗ്രിയില്‍ കെട്ടിടത്തിന്റെ ഓരോ നിലകളും കറങ്ങും. ശബ്ദത്തിലൂടെ കറങ്ങലിനെ നിയന്ത്രിക്കാം. വേഗതകൂട്ടാനും കുറയ്ക്കാനും നിര്‍ത്താനും എല്ലാം ശബ്ദസന്ദേശത്തിലൂടെ സാധിക്കും.
ഹോട്ടലാണ് കെട്ടിടത്തിലെ പ്രധാന ആകര്‍ഷണം. വാനം മുട്ടിനില്‍ക്കുന്ന കെട്ടിടത്തിലെ കറങ്ങും ഹോട്ടല്‍ സഞ്ചാരികളെ ലക്ഷ്യംവച്ചുള്ളതാണ്. സൂര്യപ്രകാശത്തിനു അനുസരിച്ച് മുറികളെ എതിര്‍ദിശയിലേക്ക് കറക്കാനാകും.
30 ദശലക്ഷം ഡോളറാണ് നിര്‍മാണ ചെലവ്. 420 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് 12 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ടാകും. 80 നിലകളില്‍ നിര്‍മിക്കുന്ന 4ഡി അംബരചുംബിക ലോകത്ത് റെക്കോര്‍ഡ് സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."