വാത്തുരുത്തിയില്‍ വൈദ്യുതിയില്ലാതായിട്ട് അഞ്ച് ദിവസം; പ്രതിഷേധവുമായി നാട്ടുകാര്‍
മട്ടാഞ്ചേരി: കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജനവാസ കേന്ദ്രമായ വാത്തുരുത്തിയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും വൈദ്യുതി വിതരണം തടസപ്പെട്ടതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കൊച്ചിയിലേക്ക് ജനറോം പദ്ധതിയുടെ ഭാഗമായി ഹാള്‍ട്ട് ജങ്ഷനില്‍ പൈപ്പിടല്‍ ജോലിയെ തുടര്‍ന്നാണ് വാത്തുരുത്തിയിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ഫീഡര്‍ ഓഫാക്കിയത്. ഇവിടെ ഭൂഗര്‍ഭ വൈദ്യുതി കേബിളുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പൈപ്പിടല്‍ ജോലികളുടെ ഭാഗമായി റോഡ് കുഴിക്കേണ്ടതിനാലാണ് ഫീഡര്‍ ഓഫ് ചെയ്തത്. ഇതിനെ തുടര്‍ന്നാണ് വൈദ്യുതി വിതരണം തടസ പ്പെട്ടത്.
പകല്‍ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സാധാരണ വൈദ്യുതി വിതരണം തടസപ്പെടാറ്. എന്നാല്‍ രാത്രിയും വൈദ്യുതി വരാതായതോടെ കടുത്ത ചൂടില്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. തുടര്‍ച്ചയായ വൈദ്യുതി തടസം അന്വേഷിച്ച നാട്ടുകാരോട് ജല അതോറിറ്റി, കെ.എസ്.ഇ.ബി അധികൃതര്‍ പരസ്പരം പഴി ചാരി രക്ഷപ്പെടുകയാണ്.
വൈദ്യുതി കേബിള്‍ പോയിട്ടുള്ള ഭാഗം കാണിച്ച് തരാന്‍ ജല അതോറിറ്റി അധികൃതര്‍ പറയുമ്പോള്‍ അറിയില്ലന്ന നിലപാടാണത്രേ സ്വീകരിക്കുന്നത്. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ഉടന്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."