HOME
DETAILS

തുര്‍ക്കിയുടെ ലോകകപ്പ് താരം നിത്യവൃത്തിക്കായി ടാക്‌സി ഓടിക്കുന്നു

  
backup
January 15 2020 | 08:01 AM

%e0%b4%a4%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4


ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോളില്‍ തുര്‍ക്കിക്ക് മികച്ച നേട്ടമുണ്ടാക്കിക്കൊടുത്ത ഇതിഹാസ താരം ഹകാന്‍ സുകൂര്‍ നിത്യവൃത്തിക്കായി ടാക്‌സി ഓടിക്കുന്നു. തുര്‍ക്കിയുടെ ഫുട്‌ബോള്‍ നേട്ടത്തിനായി ജീവിതം മാറ്റിവച്ച താരമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടി അമേരിക്കയില്‍ ഊബര്‍ ടാക്‌സി ഓടിക്കുന്നത്.
2002 ഫിഫ ലോകകപ്പില്‍ ഏറ്റവും വേഗമേറിയ ഗോള്‍നേടി ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ ഇടംനേടിയ താരമാണ് ഹകാന്‍ സുകൂര്‍. കളിക്കളത്തില്‍നിന്ന് വിടപറഞ്ഞശേഷം താരം ജീവിക്കാനായി ബുദ്ധിമുട്ടുകയാണ്. തന്റെ എല്ലാം തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ കവര്‍ന്നെടുത്തെന്നാണ് സുകൂറിന്റെ പ്രതികരണം.
വാഷിങ്ടണില്‍ ഊബര്‍ ടാക്‌സിയോടിച്ചും പുസ്തകങ്ങള്‍ വിറ്റുമാണ് താന്‍ ജീവിക്കുന്നതെന്ന് താരം വെളിപ്പെടുത്തി. രാജ്യത്തിനുവേണ്ട@ിയും തുര്‍ക്കി ക്ലബ് ഗലത്സറെക്ക് വേണ്ടിയും വര്‍ഷങ്ങളോളം ബൂട്ടണിഞ്ഞ താരത്തിനാണ് ഇത്തരമൊരു അവസ്ഥ. ഇന്റര്‍മിലാന്‍, ബ്ലാക്ക്‌ബേണ്‍ തുടങ്ങിയ ടീമുകള്‍ക്കുവേ@ണ്ടിയും സുകൂര്‍ കളിച്ചിട്ടുണ്ട്. 1992 മുതല്‍ 2002 വരെ തുര്‍ക്കി ദേശീയ ടീമിനായി കളിച്ച താരം 112 മത്സരങ്ങളില്‍ നിന്നായി 51 ഗോളുകളും നേടി. 1987 മുതല്‍ 2008 വരെ വിവിധ ക്ലബുകള്‍ക്കായി കളിച്ച് 260 ഗോളുകളും സ്വന്തമാക്കി.
ഫുട്‌ബോള്‍ കരിയറിനുശേഷം അടുത്ത സുഹൃത്തായിരുന്ന ഉര്‍ദുഗാനുമൊത്ത് രാഷ്ട്രീയത്തിലിറങ്ങിയതായിരുന്നു സുകൂറിന് വിനയായത്. തുടക്കത്തില്‍ പാര്‍ലമെന്റ് അംഗമായെങ്കിലും പിന്നീട് 2013ല്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു.
ഇതോടെ കടുത്ത ശത്രുവായി മാറിയ ഉര്‍ദുഗാന്‍ സുകൂറിന്റെ ഒരു വിവാദ പ്രസംഗം വ്യാപകമായി പ്രചരിപ്പിച്ച് അദ്ദേഹത്തെ നാടുകടത്തുകയായിരുന്നു. പ്രസിഡന്റായ ഉര്‍ദുഗാന്‍ സുകൂറിനെ തീവ്രവാദിയായി മുദ്രകുത്തിയതോടെ താരത്തിന് നാടുവിടേണ്ടി വന്നു.
രാജ്യത്ത് കടുത്ത ഭീഷണിയായിരുന്നു താന്‍ നേരിട്ടിരുന്നതെന്ന് സുകൂര്‍ പറയുന്നു. ഭാര്യയ്ക്കും കുട്ടികള്‍ക്കും നേരെ ആക്രണമുണ്ട@ായി. ഒടുവില്‍ അവിടെനിന്ന് രക്ഷപ്പെട്ടശേഷം പിതാവിനെ തടങ്കലിലാക്കി. തന്റെ സ്വത്തുക്കളെല്ലാം അവര്‍ ക@ണ്ടുകെട്ടുകയും ചെയ്തു. തനിക്കിപ്പോള്‍ ഒന്നും ശേഷിക്കുന്നില്ല. തന്റെ സ്വാതന്ത്ര്യവും സ്വത്തുക്കളുമെല്ലാം ഉര്‍ദുഗാന്‍ കവര്‍ന്നെടുത്തെന്നും സുകൂര്‍ വിലപിക്കുന്നു. 2002 ലോകകപ്പില്‍ സുകൂര്‍ നേടിയ ഗോള്‍ ഇപ്പോഴും ചരിത്രമാണ്. ആ ലോകകപ്പില്‍ തുര്‍ക്കിയെ മൂന്നാം സ്ഥാനത്തേക്ക് നയിച്ച് രാജ്യത്തിന്റെ ഹീറോ ആയി മാറി. ദക്ഷിണകൊറിയയ്‌ക്കെതിരായ ലൂസേഴ്‌സ് ഫൈനലില്‍ ആദ്യ 10 സെക്കന്‍ഡിനുള്ളില്‍ വലകുലുക്കിയ സുകൂറിന്റെ റെക്കോര്‍ഡ് ഇപ്പോഴും ആരും മറികടന്നിട്ടില്ല. ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളിന്റെ ഉടമയും തുര്‍ക്കി ഇതിഹാസതാരവുമാണ് ഇപ്പോള്‍ അമേരിക്കയിലെ തെരുവുകളില്‍ കുടുംബം പുലര്‍ത്താനായി അലയുന്നത്. നാട്ടിലേക്ക് തിരിച്ചുപോകുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും എങ്ങനെയെങ്കിലും ജീവിതം പച്ചപിടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സുകൂര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago