HOME
DETAILS

പൗരത്വ പ്രതിഷേധം: എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ക്കെതിരേ ചുമത്തിയത് വിവിധ വകുപ്പുകള്‍

  
backup
January 15 2020 | 19:01 PM

%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e

തൃശൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധ പ്രകടനം നടത്തിയ എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ ഭാരവാഹികള്‍ക്കെതിരേ ചുമത്തിയത് ഐ.പി.സി 147 ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ . ഡിസംബര്‍ 16ന് നടത്തിയ പ്രതിഷേധ പ്രകടനമാണ് കേസിനാധാരം. തൃശൂര്‍ ശക്തന്‍ നഗറില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലി റെയില്‍വേ സ്റ്റേഷനു സമീപം കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പി.എ മാധവന്‍ ആണ് ഉദ്ഘാടനം ചെയ്തത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയാണ് മുഖ്യപ്രഭാഷണം നടത്തിയത്. കെ.എസ് ഹംസ ഉള്‍പ്പടെയുള്ള പത്തു പേര്‍ക്കെതിരേയും സമാനവകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മഹ്‌റൂഫ് വാഫി, ജനറല്‍ സെക്രട്ടറി അഡ്വ.അബൂബക്കര്‍ സിദ്ദീഖ് അല്‍മാലികി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഷെഹീര്‍ ദേശമംഗലം, ജില്ലാ വര്‍ക്കിങ് സെക്രട്ടറി ഷാഹുല്‍ പഴുന്നാന, ഇബ്രാഹിം ഫൈസി പഴുന്നാന, സിദ്ദീഖ് ഫൈസി മങ്കര, സി.എ ശംസുദ്ദീന്‍, സി.എ ഹനീഫ, മുഹ്‌യുദ്ദീന്‍ മുള്ളൂര്‍ക്കര തുടങ്ങിയവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. മാര്‍ച്ച് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് നെടുപുഴ പൊലിസ് സ്റ്റേഷനിലും ഈസ്റ്റ് പൊലിസ് സ്റ്റേഷനിലും നേതാക്കള്‍ അനുമതി തേടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago