വേതന നിഷേധം; തോട്ടം തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്
കല്‍പ്പറ്റ: ഹാരിസണ്‍സ് മലയാളം കമ്പനിയില്‍ 2015- 16 വര്‍ഷത്തെ ബോണസ് പ്രശ്നവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ഒരു വിഭാഗം നടത്തിയ അപ്രതീക്ഷിത പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിക്ക് ഹാജരായ തൊഴിലാളികളുടെ വേതനം പിടിച്ചുവച്ച മാനേജ്മെന്റിന്റെ നടപടിക്കെതിരേ പ്രക്ഷോഭം നടത്തുമെന്ന് ട്രേഡ് യൂനിയന്‍ ഐക്യവേദി മുന്നറിയിപ്പ് നല്കി.
വിഷയത്തില്‍ ഇടപെട്ട് ട്രേഡ് യൂനിയന്‍ ഐക്യവേദി, നേരത്തേ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ നല്കിയ ഉറപ്പ് പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഭവം കഴിഞ്ഞ് ഒരു വര്‍ഷമാവാറായിട്ടും വേതനം നല്കാന് തയാറാവാത്ത മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂനിയന്‍ ജനറല്‍ സെക്രട്ടറിമാര്‍ മാര്‍ച്ച് ആദ്യവാരം ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഗ്രൂപ്പ് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സത്യഗ്രഹം ആരംഭിക്കും. സമരത്തിന്റെ വിശദരൂപം 23ന് മേപ്പാടി ലൈബ്രറി ഹാളില്‍ നടക്കുന്ന എച്ച്.എം.എല്‍ തൊഴിലാളി കണ്വന്ഷന് തീരുമാനിക്കും.
ട്രേഡ് യൂനിയന്‍ ഐക്യവേദിയോഗത്തില് തോട്ടംതൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷനായി. പി.കെ അനില്‍കുമാര്‍, സുരേഷ് ബാബു, പി.വി കുഞ്ഞിമുഹമ്മദ്, എന്‍ വേണുഗോപാല്‍, പി.കെ മുരളി, എന്‍.ഒ ദേവസ്യ, കെ.ജി വര്‍ഗീസ്, എ.എ ഹംസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."