എ പ്ലസില്‍ വിജയഭേരി മുഴക്കാന്‍
പത്താംതരം പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസുകാരുള്ള ജില്ലയെന്ന നേട്ടം നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിലാണ് മലപ്പുറം ഇപ്പോള്‍. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമേ രക്ഷിതാക്കളും സന്നദ്ധ സംഘടനകളും കൈക്കോര്‍ത്തുകൊണ്ടാണ് എ പ്ലസ് കുതിപ്പിനു ശ്രമം നടത്തുന്നത്.
മോഡല്‍ പരീക്ഷയ്ക്കു മുന്‍പേ സ്കൂളിലും രാത്രികാല ക്ലാസുകളൊരുക്കി നൂറുമേനി കൊയ്യാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനുള്ള പരിശീലനം നടന്നിരുന്നു. ജില്ലാപഞ്ചായത്തിന്റെ വിജയഭേരി പദ്ധതിയുടെ മേല്‍നോട്ടത്തില്‍ കുറച്ചു വര്‍ഷങ്ങളായി ജില്ല മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പരീക്ഷയെഴുതുന്ന ആകെ കുട്ടികളില്‍ 10 ശതമാനം കുട്ടികള്‍ക്കും എല്ലാ വിഷയങ്ങളിലും എ പ്ലസാണ് വിജയഭേരി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം ജില്ലയിലെ 3,555 വിദ്യാര്‍ഥികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത് (4.62 ശതമാനം). അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനങ്ങളും കൈപുസ്തകങ്ങളും നല്‍കിയാണ് ഇത്തവണ എ പ്ലസ് കുതിപ്പിന് ജില്ലാപഞ്ചായത്ത് പദ്ധതിയൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."