HOME
DETAILS
MAL
അനധികൃതമായി മുറിച്ച മരം കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു
backup
February 22 2017 | 07:02 AM
പള്ളിക്കല്‍: ദേശീയപാത കാക്കഞ്ചേരിയില്‍ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നതിനൊപ്പം അനധികൃതമായി മരം മുറിച്ചു കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
പി.ഡബ്ലിയു.ഡി വിഭാഗം മുറിക്കാനുള്ള മരങ്ങള്‍ക്ക് നമ്പരിട്ടിരുന്നു. ഇതില്‍ ഗതാഗതത്തിനും കാല്‍നട യാത്രക്കും ഒരു തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടാക്കാത്ത മരങ്ങളും ഉള്‍പ്പെടുത്തിയതിനെതിരേ നേരത്തെ കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി പരാതി നല്‍കിയിരുന്നു. പരാതി വകവയ്ക്കാതെ ഈ മരങ്ങള്‍ മുറിക്കാന്‍ ശ്രമിച്ചത് അന്നു തടയുകയും ചെയ്തിരുന്നു.
ഇതിനു പുറമേ കാക്കഞ്ചേരി കിന്‍ഫ്രയ്ക്കു മുന്നില്‍ നമ്പരിടാത്ത പാലമരവും മുറിച്ചതു പിന്നീടാണ്് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഇന്നലെ വൈകിട്ട് ആറോടെ മുറിച്ചിട്ട ഈ മരത്തടികള്‍ കൊണ്ടുപോകാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."