പരുക്ക്; പന്ത് ര@ണ്ടാം ഏകദിനത്തില്‍ കളിക്കില്ല
മുംബൈ: ആസ്‌ത്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ബാറ്റിങ്ങിനിടെ പന്ത് കൊണ്ട് പരുക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ര@ണ്ടാം ഏകദിനത്തില്‍ കളിക്കില്ല. ആസ്‌ത്രേലിയന്‍ ബൗളര്‍ പാറ്റ് കമ്മിന്‍സ് എറിഞ്ഞ ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ കൊ@ണ്ട് പരുക്കേറ്റ പന്ത് മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
താരം ഇപ്പോള്‍ രണ്ട@ാം ഏകദിന മത്സരം നടക്കുന്ന രാജ്‌കോട്ടിലേക്ക് യാത്ര ചെയ്യില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു. ഋഷഭിന് പകരം കണക്ഷന്‍ സബ്സ്റ്റിട്യൂട്ടായി മനീഷ് പാണ്ഡെയാണ് ആദ്യ ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിറങ്ങിയത്. താരത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിവരം നല്‍കുന്നതിന് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എന്ന് ബി.സി.സി.ഐ അറിയിച്ചു.
ര@ണ്ടാം ഏകദിനത്തില്‍ പന്ത് കളിക്കുന്നില്ലെങ്കില്‍ രാഹുല്‍ തന്നെയാകും വിക്കറ്റ് കീപ്പറാവുക. ആദ്യ ഏകദിനത്തില്‍ 33 പന്തില്‍നിന്ന് പന്ത് 28 റണ്‍സാണ് പന്ത് നേടിയിരുന്നത്. പുതിയ കീപ്പറെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."