പട്ടിക നഗരസഭ കൗണ്‍സില്‍ യോഗം അംഗീകരിച്ചു
കുന്നംകുളം :ദേശീയ ഭക്ഷ്യ ഭദ്രത നിയമം നടപ്പിലാക്കുന്നതിന് വേണ്ടി അന്തിമ മുന്‍ഗണന പട്ടിക നഗരസഭ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. പട്ടിക പുനര്‍നിര്‍മ്മിക്കാന്‍ വാര്‍ഡ് സഭകള്‍ ഉടന്‍ ചേരുമെന്നും യോഗം അറിയിച്ചു.അര്‍ഹരും അനര്‍ഹരും ഉള്‍പ്പടെയുള്ളവരാണ് ഇപ്പോള്‍ പട്ടികയില്‍ ഉള്ളത്. ഈ മാസം 17 നാണു പട്ടിക സമര്‍പ്പിക്കാന്‍ സപ്പൈളെ ഓഫീസില്‍ നിന്ന് നഗരസഭക്ക് നിര്‍ദേശം ലഭിക്കുന്നത്. 23 തീയ്യതിക്കുള്ളില്‍ പട്ടിക സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. ചുരുങ്ങിയ കാലയളവിനുള്ളില്‍ ശേഖരിച്ച ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ അര്‍ഹരും അനര്‍ഹരും ഉള്‍പ്പെട്ടിട്ടുള്ളതായി ചെയര്‍പേഴ്സണ്‍ അറിയിച്ചു. അതിനാല്‍ നിലവില്‍ ശേഖരിച്ച ലിസ്റ്റ് കൗണ്‍സില്‍ അംഗീകരിക്കുന്നത് ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. അതിനാല്‍ ദിവസങ്ങളില്‍ വാര്‍ഡ് സഭകള്‍ കേന്ദ്രീകരിച്ചു അര്‍ഹരായവരെ ഉള്‍പ്പെടുത്താനും അനര്‍ഹരായവരെ ഒഴിവാക്കാന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും യോഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."